ന്യൂഡല്‍ഹി : കോവിഡ് കാലത്തെ പ്രതിസന്ധിയില്‍ നിന്നും കൈപിടിച്ചുയര്‍ത്തിയ ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് മാലിദ്വീപ്. വിഷമകരമായ ഘട്ടത്തിലൊക്കെയും ഇന്ത്യ മികച്ച സുഹൃത്തായി ഒപ്പം നിന്നു എന്നും വിദേശകാര്യമന്ത്രി അബ്ദുള്ള ഷാഹിദ് പറഞ്ഞു. ഇന്ത്യ നല്‍കിയ സാമ്പത്തിക സഹായത്തിന് നന്ദി പറയവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പകര്‍ച്ചവ്യാധി ഞങ്ങളെ അതിര്‍ത്തികള്‍ അടയ്ക്കാന്‍ നിര്‍ബന്ധിതരാക്കി. പക്ഷേ, ഞങ്ങളുടെ സുഹൃത്തുക്കള്‍ അവരുടെ ഹൃദയത്തിലേക്കുള്ള വാതിലുകള്‍ അടയ്ക്കാന്‍ തയ്യാറല്ലെന്ന് തെളിയിച്ചു. ഇതുപോലെയുള്ള സമയങ്ങളിലെല്ലാം ഇന്ത്യ ഒരു നല്ല സുഹൃത്തായി ഒപ്പം നിന്നു’. അബ്ദുള്ള ഷാഹിദ് പറഞ്ഞു. ഹിന്ദിയിലാണ് അദ്ദേഹം ഇന്ത്യക്ക് നന്ദി പറഞ്ഞത്.
250 മില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായമാണ് ഇന്ത്യ മാലിദ്വീപിന് നല്‍കിയത്. മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മൊഹമ്മദ് സൊലി ഇന്ത്യയോട് സഹായം ആവശ്യപ്പെട്ടിരുന്നു. മാലിദ്വീപ് വിദേശകാര്യ മന്ത്രാലയത്തില്‍ വെച്ചാണ് ധനസഹായം കൈമാറ്റം ചെയ്യല്‍ ചടങ്ങ് നടന്നത്.
Leave a Comment