Latest NewsNewsEntertainment

നിരാശ, ഡിപ്രഷൻ എല്ലാം മനുഷ്യർക്ക് വരുന്ന അവസ്ഥകളാണെന്നു കുഞ്ഞിലേ പറഞ്ഞു തരാൻ ഒരാളുണ്ടായിരുന്നെങ്കിൽ? സ്വന്തം ഉള്ളിലേക്ക് നോക്കി കാണാൻ പഠിപ്പിക്കാതെ ലോകമഹായുദ്ധങ്ങളും ട്രിഗൊണോമെട്രിയും മാത്രം സ്കൂളുകളിൽ പഠിപ്പിച്ചാൽ മതിയോ; സോഷ്യൽ മീഡിയയിൽ വൈറലാകുന്ന കുറിപ്പ്

മെഡിക്കൽ എഡ്യൂക്കേഷനിൽ പോലും ഏറ്റവും തഴഞ്ഞിട്ടിരിക്കുന്ന ഒന്നാണ് സൈക്യാട്രി

അപ്രധാനമായ കഥകളും ചരിത്ര സംഭവങ്ങളും പഠിപ്പിക്കുന്നതിന് പകരം സ്കൂളുകളിൽ ഓരോ കുട്ടിക്കും ജീവിതം മുഴുവൻ ഉപകാരപ്രദമാകുന്ന രീതിയിൽ സെക്സ് എഡ്യുക്കേഷനും , നിരാശ, ഡിപ്രഷൻ എന്നീ അവസ്ഥകളെക്കുറിച്ചും പഠിപ്പിക്കണമെന്ന യുവാവിന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

കുറിപ്പ് വായിക്കാം………

 

മോറൽ സയൻസ്, catechism, ഹോജാ കഥകളൊക്കെ പഠിപ്പിക്കുന്നതിന് പകരം, ഈ anxiety, ഡിപ്രെഷൻ എല്ലാം മനുഷ്യർക്ക് വരുന്ന അവസ്ഥകളാണെന്നും, വെറും അഭിനയം അല്ലെന്നും ചെറുപ്പത്തിലേ പറഞ്ഞ് തന്നിരുന്നെങ്കിൽ എത്ര നന്നായിരുന്നു.

ഒരു മനുഷ്യന്റെ vulnerabilityയെ നോക്കി ചിരിക്കാതിരിക്കാൻ പഠിപ്പിച്ചിരുന്നെങ്കിൽ. എംപതി എന്താണെന്ന് അന്നേ മനസ്സിലാക്കിയിരുന്നെങ്കിൽ. കുറഞ്ഞ പക്ഷം, സെക്സ് എഡ്യൂക്കേഷൻ എങ്കിലും ക്ലാസ്സിൽ മര്യാദയ്ക്ക് എടുത്തു തന്നിരുന്നെങ്കിൽ.

Menstruation, mental illness, female masturbation, ഇവയെ കുറിച്ചുള്ള പൊതുധാരണകൾ കേൾക്കുമ്പോൾ കരച്ചിൽ വരുന്നു. ലോകമഹായുദ്ധങ്ങളും ട്രിഗൊണോമെട്രിയും മാത്രം അറിഞ്ഞിരുന്നാൽ മതിയോ, മനുഷ്യന്റെ ബേസിക് അവസ്ഥാന്തരങ്ങളെ കുറിച്ച് അറിയാതെ എന്ത് എഡ്യൂക്കേഷൻ.

പ്രപഞ്ചം മുഴുവൻ എക്സ്‌പ്ലോർ ചെയ്താലും, സ്വന്തം ഉള്ളിലേക്ക് നോക്കാൻ മനുഷ്യന് പണ്ടേ പേടിയാണല്ലോ. എന്തിന്, മെഡിക്കൽ എഡ്യൂക്കേഷനിൽ പോലും ഏറ്റവും തഴഞ്ഞിട്ടിരിക്കുന്ന ഒന്നാണ് സൈക്യാട്രി.

എന്നിട്ടോ, എല്ലാരും വൻ ഹാപ്പിയല്ലേ. കഷ്ടം തന്നെ!

 

https://www.facebook.com/thomasutty.kayyanickal/posts/3674779232552657

shortlink

Related Articles

Post Your Comments

Related Articles


Back to top button