Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaMollywoodLatest NewsNews

പ്രിയപ്പെട്ട ലാലേട്ടൻ സമ്മാനിച്ച വിശിഷ്ടമായ തൊപ്പിയാണിത്; ഹൃദയം തുടിച്ചു പോയി; തിരക്കഥാകൃത്ത് ആര്‍. രാമാനന്ദ്

ജയസൂര്യ ചിത്രം കത്തനാരിന്റെ തിരക്കഥാകൃത്താണ് രാമാനന്ദ്

മലയാളികളുടെ പ്രിയതാരം മോഹന്‍ലാല്‍ സമ്മാനിച്ച വിശിഷ്ടമായ തൊപ്പിയെ കുറിച്ച് തിരക്കഥാകൃത്ത് ആര്‍. രാമാനന്ദ്. ജയസൂര്യ ചിത്രം കത്തനാരിന്റെ തിരക്കഥാകൃത്താണ് രാമാനന്ദ്.

വളരെ വിശിഷ്ടമായ ആ തൊപ്പി തനിക്ക് തന്ന മോഹന്‍ലാലിന്റെ ഔന്നത്യം കണ്ട് താന്‍ അത്ഭുതപ്പെട്ടു പോയി എന്നാണ് രാമനന്ദ് ഫെസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. തൊപ്പി സമ്മാനിക്കുന്ന ചിത്രങ്ങളും രാമനന്ദ് പ്രേക്ഷകർക്കായി പങ്കുവച്ചിട്ടുണ്ട്.

കുറിപ്പ് വായിക്കാം….

 

ഓഷോ തലയിൽ വെച്ച് നടന്ന തൊപ്പിയും ലാലേട്ടനും
ഒരു ഇറ്റാലിയൻ സംവിധായകൻ ലാലേട്ടനെ വച്ച് ഓഷോയുടെ ജീവചരിത്രം സിനിമയാക്കാൻ തീരുമാനിച്ചപ്പോൾ നൽകിയ സമ്മാനമാണ് ഈ തൊപ്പി, ഓഷോ തലയിൽ വെച്ച തൊപ്പി! കണ്ടപ്പോൾ കൗതുകം അടക്കാനായില്ല.. ഒന്ന് തലയിൽ വെക്കണം ആ പൊൻകിരീടം എന്ന് തോന്നി… വെച്ചു… ഹൃദയം തുടിച്ചു പോയി… എന്നാൽ അത്ഭുതപ്പെട്ടത് മടങ്ങാൻ നേരം ലാലേട്ടൻ ഓഷോയുടെ തൊപ്പി എനിക്ക് തരാനായി പായ്ക്ക് ചെയ്യുന്നത് കണ്ടപ്പോഴാണ്… ഒന്നു കൊണ്ടും വില മതിക്കാനാവാത്ത ആ അപൂർവ്വ വസ്തു ഒരു മമത്വവും ഇല്ലാതെ വെച്ചു നീട്ടുന്നതിലെ ഔന്നത്യം കണ്ടിട്ടാണ്…
കൊതിച്ചു പോയെങ്കിലും, എൻ്റെ മറുപടി ലാലേട്ടാ ഇത് ഇരിക്കേണ്ടത് ഭഗവാനു ശേഷം അത് ചേരുന്ന ഒരു ശിരസ്സിലാണ്… ലാലേട്ടൻ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു അപ്പോൾ രാമിന് വേണ്ടേ?
വേണം പക്ഷേ അത് ഈ തലയിലാണ് എനിക്ക് വേണ്ടത്!
ലാലേട്ടൻ ആ തൊപ്പിയണിഞ്ഞു…
ഒരു നിമിഷം എൻ്റെ പ്രേമഭാജനം ഓഷോ കൺമുന്നിൽ രൂപമായി തെളിഞ്ഞു…..
ആർ രാമാനന്ദ്

 

 

https://www.facebook.com/flowersofshangrila/posts/3595035093841575

shortlink

Post Your Comments


Back to top button