ന്യൂഡൽഹി: തിരക്കേറിയ സ്റ്റേഷനുകൾ ഉപയോഗിക്കുമ്പോൾ ഇനി യാത്രികർ യൂസർ ഫീസ് നൽകണം. വിമാന യാത്രയുടെ കാര്യത്തിൽ ചെയ്യുന്നതുപോലെ, റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനത്തിനും സ്റ്റേഷൻ ഇൻഫ്രാസ്ട്രക്ചറിൻറെ നവീകരണത്തിനുമായാണ് യൂസർ ഫീസ് ശേഖരിക്കുന്നത്. ഈ നിരക്ക് ഫീസ് ടിക്കറ്റിൽ ഉൾപ്പെടുത്തും, ഇത് മൊത്തം നിരക്കിൽ നേരിയ വർദ്ധനവിന് കാരണമാകും.
Read also: ബലാത്സംഗ കേസ് : പ്രതികളുടെ ലൈംഗിക അവയവം ഛേദിക്കാനുള്ള നിയമം പ്രാബല്യത്തിൽ വന്നു
”ഞങ്ങൾ വളരെ ചെറിയ തുകയാണ് യൂസർ ഫീസ് ആയി ഈടാക്കുക. ഇത് സ്റ്റേഷനുകളുടെ പുനർവികസനത്തിന് ഉപയോഗിക്കും. ബന്ധപ്പെട്ട സ്റ്റേഷനുകളിൽ ഇതുമായി ബന്ധപ്പെട്ട് ഞങ്ങൾ ഒരു അറിയിപ്പ് നൽകും. സ്റ്റേഷനുകളുടെ പുനർവികസനം പൂർത്തിയാകുമ്പോൾ യൂസർ ഫീസ് ഇളവുകളിലേക്ക് വകമറ്റും, അതുവരെ ശേഖരിച്ച ഉപയോക്തൃ ഫീസ് സ്റ്റേഷനുകളിലുടനീളമുള്ള യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ നൽകുന്നതിന് ഉപയോഗപ്പെടുത്തും, ”റെയിൽവേ ബോർഡ് സിഇഒയും ചെയർമാനുമായ വി കെ യാദവ് പറഞ്ഞു.
ഈ നിരക്ക് യാത്രക്കാർക്ക് താങ്ങാനാകുന്ന തുകയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകോത്തര സൗകര്യങ്ങൾ നൽകുന്നതിൽ ഇന്ത്യൻ റെയിൽവേ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ ഇത് പ്രധാനമാണെന്ന് യാദവ് പറഞ്ഞു.
‘ഇന്ത്യൻ റെയിൽവേ ശൃംഖലയിൽ 7,000 ത്തോളം സ്റ്റേഷനുകൾ ഉണ്ട്. ഇതിൽ 10-15% സ്റ്റേഷനുകളിലാണ്
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ യൂസർ ഫീസ് ഈടാക്കുക. ഏകദേശം 700 മുതൽ 1,000 വരെ സ്റ്റേഷനുകളിലാണ് വർദ്ധനവ് ഉണ്ടാവുക.”- യാദവ് പറഞ്ഞു.
Post Your Comments