NewsLife StyleHealth & Fitness

ഈന്തപ്പഴം കഴിച്ചാല്‍ ആരോ​ഗ്യഗുണങ്ങൾ പലതാണ്

വിദേശിയാണെങ്കിലും നമ്മുടെ നാട്ടില്‍ സുലഭമായി കിട്ടുന്ന ഒന്നാണ് ഈന്തപ്പഴം. ഒരു ഭക്ഷ്യവസ്തു മാത്രമല്ല, അരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നുകൂടിയാണ് ഈന്തപ്പഴങ്ങള്‍. ഇതു കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന അറിയാമോ?

പഴങ്ങളിൽ തന്നെ ഏറ്റവും മധുരമുള്ള ഈന്തപ്പഴം അന്നജത്താൽ സമ്പുഷ്ടവും ഫാറ്റും പ്രോട്ടീനും കുറഞ്ഞവയുമാണ്. ഈന്തപ്പഴത്തിൽ ധാരാളം നാരുകൾക്ക് പുറമേ ബി വിറ്റമിനുകളായ റൈബോഫ്ലേവിനും നിയാസിനും തയാമിനും പിന്നെ വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്.

നാരുകൾ ധാരാളമുള്ള ഈന്തപ്പഴം മലബന്ധം അകറ്റാൻ ഉത്തമമാണ്. ഒരു രാത്രി വെള്ളത്തിൽ കുതിർത്തുവച്ചു കഴിച്ചാൽ ഗുണം ഇരട്ടിക്കും. ഈന്തപ്പഴത്തിൽ ധാരാളം അയൺ ഉള്ള‌തുകൊണ്ടുതന്നെ വിളർച്ച ഉണ്ടാകുന്നവർക്ക് ഉത്തമമാണ് ഈന്തപ്പഴം.

പരമ്പരാഗതമായി പുരുഷന്മാരിലെ ലൈംഗിക പ്രശ്നങ്ങൾക്കും ബീജത്തിന്റെ അളവ് വർദ്ധിപ്പിക്കാനും സ്പേം മോട്ടിലിറ്റി കൂടാനും പല രാജ്യങ്ങളിൽ ഈന്തപ്പഴം ഉപയോഗിക്കുന്നു. ഈന്തപ്പഴത്തിലെ നാരുകളും മിനറൽസും ആന്റി ഓക്സിഡന്റും ഹൃദയത്തിന്റെ ആരോഗ്യത്തിനും ഉത്തമമാണ്. ചില പഠനങ്ങളിൽ ലിവറിന്റെ ആരോഗ്യത്തിനും ഈന്തപ്പഴം നല്ലതാണ് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button