തിരുവനന്തപുരം: സാലറി ചലഞ്ച് തുടരാനുള്ള നീക്കത്തിനെതിരെ ആരോഗ്യ പ്രവര്‍ത്തകര്‍ രംഗത്ത്. ഡോക്ടര്‍മാരുടെ ശമ്പളം തടഞ്ഞുവയ്ക്കുന്ന നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ ജി എം ഒ എ)യും സര്‍ക്കാരിന് കത്ത് നല്‍കി. ആവശ്യം അംഗീകരിക്കാത്ത പക്ഷം ശക്തമായ പ്രത്യക്ഷ സമര പരിപാടികളിലേക്ക് ഡോക്ടര്‍മാര്‍ പോവുമെന്നും കത്തിൽ പറയുന്നു. ശമ്പളം പിടിക്കുന്നതില്‍ നിന്ന് തങ്ങളെ ഒഴിവാക്കിയില്ലെങ്കില്‍ നിസ്സഹകരണ സമീപനമുണ്ടാകുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനുള്ള വഴിയുടെ ഭാഗമായാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാൻ സര്‍ക്കാര്‍ ആലോചിക്കുന്നത്. സാമ്പത്തിക സ്ഥിതി അവലോകനം ചെയ്ത് കെ എം എബ്രഹാം അധ്യക്ഷനായ വിദഗ്ദ്ധ സമിതി സമര്‍പ്പിച്ച ശുപാര്‍ശ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് വന്നിരുന്നു. ഓഗസ്റ്റ് 31ന് അവസാനിച്ച് സാലറി ചലഞ്ച് ആറ് മാസത്തേക്ക് കൂടി തുടരാനാണ് സമിതിയുടെ ശുപാര്‍ശ. ഇതിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യപ്രവർത്തകർ പ്രതികരണവുമായി രംഗത്തെത്തിയത്.
Post Your Comments