തിരുവനന്തപുരം: സ്വർണ്ണക്കടത്ത് വിവാദത്തിൽ മുഖ്യമന്ത്രിക്കും സർക്കാരിനും മേൽ ഒന്നൊന്നായി കുരുക്ക് മുറുകുമ്പോൾ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് കളങ്കം സംഭവിച്ച സാഹചര്യത്തിൽ ബദൽ പ്രചാരണമാണ് പ്രധാന അജണ്ട. മന്ത്രി കെ ടി ജലീലിനെ എൻഐഎ ചോദ്യം ചെയ്തതും മന്ത്രി കടകംപളളിക്ക് എതിരെ ഉയർന്ന പുതിയ ആരോപണങ്ങളും ഇന്ന് ചർച്ച ചെയ്യാൻ സാധ്യത.
Read also: പൊതുഗതാഗത ബസുകളിൽ മുഴുവൻ സീറ്റുകളിലും യാത്രക്കാരെ അനുവദിച്ച് മഹാരാഷ്ട്ര
സ്വപ്‍ന സുരേഷുമായി നേതാക്കളുടെ മക്കളുടെ ബന്ധവും പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നു. കോടിയേരിയുടെ മകൻ ബിനീഷിനെ മയക്കുമരുന്ന് കേസിൽ ചോദ്യം ചെയ്തതും ജയരാജന്‍റെ മകൻ ജയ്സണെതിരായ ആക്ഷേപങ്ങളും ചർച്ചയാകും. ക്വാറന്‍റീന്‍ പൂർത്തിയാക്കി മറ്റ് നേതാക്കൾ എത്തുമെങ്കിലും കൊവിഡ് ചികിത്സയിൽ തുടരുന്ന ഇ പി ജയരാജൻ ഇന്ന് പങ്കെടുക്കില്ല. ഇന്ന് വൈകിട്ട് എൽഡിഎഫും യോഗം ചേരും.
തിരഞ്ഞെടുപ്പ് ഒരുക്കവും സർക്കാർ അനുകൂല പ്രചാരണ പരിപാടികളുമാണ് പ്രധാന അജണ്ട. കെ ടി ജലീലിനെ സിപിഎമ്മും സിപിഐയും പിന്തുണച്ചെങ്കിലും മറ്റ് ഘടകകക്ഷികൾ നിലപാട് വ്യക്തമാക്കിയിട്ടില്ല.
Post Your Comments