ചെന്നൈ: കോവിഡ് വ്യാപനം കണക്കിലെടുത്ത് അനാവശ്യ യാത്രകളെ നിരുത്സാഹപ്പെടുത്തുന്നതിനായി മുതിർന്ന പൗരന്മാർക്ക് ടിക്കറ്റ് നിരക്കിൽ നൽകിയിരുന്ന ഇളവ് നിർത്തിവച്ചതായി ദക്ഷിണ റെയിൽവേ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. ഇത്തരം ഇളവുകൾ നൽകിയതിലൂടെ 2016 നും 2019 നും ഇടയിൽ 5,475 കോടി രൂപയുടെ വരുമാനനഷ്ടം റെയിൽവേയ്ക്ക് സംഭവിച്ചതായും പറയുന്നു .
Read also: വിവാദങ്ങള്‍ക്കിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്; ജലീൽ വിഷയം ചര്‍ച്ചയാകും
”10% മുതൽ 100% വരെ, ഓരോ വിഭാഗം അനുസരിച്ച് റെയിൽവേ ഇളവുകൾ നൽകിയിരുന്നു. കോവിഡ് -19 കണക്കിലെടുത്ത് ധാരാളം ട്രെയിൻ സർവീസുകൾ ഇപ്പോൾ റദ്ദാക്കി. അതിനാൽ വികലാംഗരായ യാത്രക്കാർ, 11 വിഭാഗത്തിലുള്ള രോഗികൾ, വിദ്യാർത്ഥികൾ തുടങ്ങി നാല് വിഭാഗങ്ങൾക്ക് മാത്രം ഇളവുകൾ നൽകാൻ തീരുമാനിച്ചു ”റെയിൽവേയുടെ അഭിഭാഷകൻ പി ടി രാംകുമാർ പറഞ്ഞു
Post Your Comments