Latest NewsKeralaIndia

സെക്രട്ടേറിയറ്റിലെ തീപ്പിടുത്തം; ഉദ്യോഗസ്ഥ സമിതിയുടെ റിപ്പോർട്ട്

പ്രധാന ഫയലുകളൊന്നും നശിച്ചിട്ടില്ലെന്ന കണ്ടെത്തലും റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് സൂചന.

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിലുണ്ടായ തീപ്പിടുത്തത്തിന് പിന്നില്‍ അട്ടിമറിയില്ലെന്ന് സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥ സമിതിയുടെ കണ്ടെത്തല്‍. ഡോ. എ കൗശികന്‍ അധ്യക്ഷനായ സമിതിയുടേതാണ് നിഗമനം. ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമുണ്ടായ തീപിടിത്തമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രധാന ഫയലുകളൊന്നും നശിച്ചിട്ടില്ലെന്ന കണ്ടെത്തലും റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് സൂചന. തീപ്പിടുത്തത്തില്‍ 25 ഫയലുകള്‍ക്ക് മാത്രമാണ് നാശനഷ്ടമുണ്ടായതെന്നും സമിതി ചൂണ്ടിക്കാട്ടുന്നു. ഈ ഫയലുകള്‍ പൂര്‍ണമായും നശിച്ചിട്ടില്ലെന്ന കണ്ടെത്തലിലേക്കാണ് സമിതി എത്തിയിരിക്കുന്നതെന്നും സൂചനയുണ്ട്.

read also: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു വീഡിയോ കോളിലൂടെ പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയുടെ നഗ്ന ദൃശ്യങ്ങള്‍ നിര്‍ബന്ധിച്ച്‌ പകര്‍ത്തി , ശേഷം പാതിരാത്രി വീട്ടിലെത്തി ബലാത്സംഗം, പീഡനവീരനെ കുടുക്കി മാതാപിതാക്കൾ

ഓഗസ്റ്റ് 25നായിരുന്നു പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടുത്തമുണ്ടായത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ നശിപ്പിക്കാനുളള ആസൂത്രിത നീക്കമാണ് നടന്നതെന്ന ആരോപണം ഉയര്‍ന്നിരുന്നു.

ഇതിനു പിന്നാലെയാണ് സംഭവം അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥ സംഘത്തെ നിയമിച്ചത്. നേരത്തെ ഇലക്‌ട്രിക്കല്‍ ഇന്‍സ്‍പെക്ടറേറ്റ് വിഭാഗവും,ഫയര്‍ ഫോഴ്സും സമാനമായ റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button