റിയാദ് : സൗദിയിൽ പുതുതായി 593പേർക്ക് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ആറുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. വിവിധ ഭാഗങ്ങളിലായി 30 പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 3,28,144ഉം, മരണസംഖ്യ 4399ഉം ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 1203 പേർ പുതുതായി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 307207 ആയി ഉയർന്നു.
രാജ്യത്തെ രോഗമുക്തി നിരക്ക് 93.5 ശതമാനമായി. 6.5 ശതമാനം ആളുകൾ മാത്രമേ രോഗബാധിതരായി അവശേഷിക്കുന്നുള്ളൂ. നിലവിൽ 16,538പേരാണ് ചികിത്സയിലുള്ളത്. . ഇതിൽ 1180 പേർ ഗുരുതരാവസ്ഥയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,035 കോവിഡ് ടെസ്റ്റുകൾ കൂടി നടത്തിയതോടെ രാജ്യത്ത് നടത്തിയ ആകെ ടെസ്റ്റുകളുടെ എണ്ണം 5,917,184 ആയെന്നും അധികൃതർ അറിയിച്ചു.
Also read : കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ സമരം ചെയ്താല്‍ ശക്തമായ നടപടി : മുഖ്യമന്ത്രി പിണറായി വിജയന്‍.
യുഎഇയിൽ പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയർന്നു തന്നെ. യുഎഇയില്‍ വ്യാഴാഴ്ച 786 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. മരണങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഇതോടെ രാജ്യത്തെ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 82,568 ആയി. മരണസംഖ്യ 402ആണെന്നും ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 661 പേര്‍ കൂടി സുഖം പ്രാപിച്ചപ്പോൾ രോഗമുക്തരുടെ എണ്ണം 72,117ആയി. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 10,049 പേര്‍ ആയെന്നും, 93,000ത്തോളം കോവിഡ് പരിശോധനകള്‍ കൂടി നടത്തിയെന്നും അധികൃതർ വ്യക്തമാക്കി.
ഒമാനിൽ 577പേർക്ക് കൂടി വ്യഴാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 13പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 91,753ഉം മരണസംഖ്യ 818ഉം ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 285 പേര്‍ കൂടി പുതുതായി സുഖം പ്രാപിച്ചതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 84,648 ആയി ഉയർന്നു. 73പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 506ആയി. ഇതിൽ 180പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
Post Your Comments