Latest NewsKeralaNewsCrime

വിനോദ യാത്രയ്ക്കിടയിൽ ഭിന്നശേഷിക്കാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; മലയാളം അധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട് : വിനോദയാത്രക്കിടയിൽ വിദ്യാർത്ഥിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ. കോഴിക്കോട് ഫാറൂഖ് കോളേജ് മലയാളം വിഭാഗം അധ്യാപകൻ ഖമറുദ്ദീനാണ് അറസ്റ്റിലായത്. ഇയാളെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു.

2019- ഡിസംബർ ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുടജാദ്രിയിലേക്ക് വിനോദയാത്രയ്ക്ക് തിരിച്ച ബസിൽ ഏറ്റവും പിറകിലെ സീറ്റിലിരുന്ന അധ്യാപകൻ വിദ്യാർത്ഥിനിയെ അടുത്തേക്ക് വിളിച്ചിരുത്തുകയായിരുന്നു. മറ്റുള്ള വിദ്യാർത്ഥികൾ മയക്കത്തിലായപ്പോൾ അധ്യാപകൻ പീഡിപ്പിച്ചെന്നാണ് കേസ്. ഭയന്ന് പോയ വിദ്യാർത്ഥിനി ആരോടും പറഞ്ഞില്ല.

എന്നാൽ കോളേജിൽ തിരിച്ചെത്തിയപ്പോൾ അധ്യാപകനിൽ നിന്നുണ്ടായ ദുരനുഭവം സഹപാഠികളോട് പറഞ്ഞു.തുടർന്ന് എസ്.എഫ്.ഐ യൂണിറ്റും മലയാളം വകുപ്പും മാനേജ്മെന്റിൽ പരാതി നൽകി. അന്വേഷണത്തിൽ പീഡനം നടന്നതായി കണ്ടെത്തിയതോടെ മനേജ്മെന്റ് അധ്യാപകനെ സസ്പെൻഡ് ചെയ്തു. തുടർന്ന് ഒളിവിൽ പോയ അധ്യാപകനെ ചൊവ്വാഴ്ചയാണ് കോഴിക്കോട് സൗത്ത് അസി. പൊലീസ് കമ്മിഷണർ എ.ജെ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button