Latest NewsNewsIndia

ഹോട്ടൽ വില്‌പന നടത്തിയ സംഭവം: മുൻ കേന്ദ്രമന്ത്രിക്കെതിരെ കേസെടുക്കുമെന്ന് സിബിഐ

252 കോടി രൂപ വിലമതിക്കുന്ന ഹോട്ടൽ 7.5 കോടി രൂപക്ക് വിറ്റ് സർക്കാരിന് നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.

ന്യൂഡൽഹി: സർക്കാർ ഹോട്ടൽ വില്‌പന നടത്തിയ സംഭവത്തിൽ മുൻ കേന്ദ്രമന്ത്രിക്കെതിരെ കേസെടുക്കുമെന്ന് സിബിഐ. രാജസ്ഥാനിലെ സർക്കാർ ഉടമസ്ഥതയിലുള്ള ഹോട്ടൽ വില്പന നടത്തിയ സംഭവത്തിലാണ് മുൻ കേന്ദ്രമന്ത്രി അരുൺ ഷൂരിക്കെതിരെ കേസെടുക്കാമെന്ന് സിബിഐ കോടതിയുടെ ഉത്തരവ്. ഉദയ്പൂരിലെ ലക്ഷ്മി വിലാസ് ഹോട്ടൽ കുറഞ്ഞ വിലക്ക് വില്പന നടത്തുകയായിരുന്നു. 252 കോടി രൂപ വിലമതിക്കുന്ന ഹോട്ടൽ 7.5 കോടി രൂപക്ക് വിറ്റ് സർക്കാരിന് നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.

Read Also: ഓ​ര്‍​ഡി​ന​റി ബ​സു​ക​ളു​ടെ സ​ഞ്ചാ​ര​ദൂ​രത്തിൽ നിയന്ത്രണം; ‌​വിജ്ഞാപനവുമായി സർക്കാർ

shortlink

Post Your Comments


Back to top button