Latest NewsNewsLife StyleHealth & Fitness

കയ്ക്കുമെങ്കിലും ഗുണങ്ങള്‍ കേട്ടാല്‍ പാവയ്ക്കയെ ഹൃദയത്തിലേറ്റും; പോഷകഗുണങ്ങളാല്‍ സമ്പുഷ്ടം, ശാരീരികാരോഗ്യം മാത്രമല്ല മുഖസംരക്ഷണവും ഏറ്റെടുക്കും

കാഞ്ഞിരക്കുരു പോലെ കയ്ക്കുമെങ്കിലും ഗുണങ്ങള്‍ കേട്ടാല്‍ പാവയ്ക്കയെ ആരായാലും ഇഷ്ടപ്പെട്ടുപോകും. കാരണം പോഷകഗുണങ്ങളാല്‍ സമ്പുഷ്ടമാണ് പാവയ്ക്ക.ഇരുമ്പ് ധാരാളം അടങ്ങിയ പാവയ്ക്കയില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ജീവകം ബി1, ബി2, ബി3 ജീവകം സി, മഗ്‌നീഷ്യം, ഫോളേറ്റ് സിങ്ക്, ഫോസ്ഫറസ്, മാംഗനീസ്, ഭക്ഷ്യനാരുകള്‍, കാല്‍സ്യം എന്നിവയും പാവയ്ക്കയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ജ്യൂസായും തോരനായും പാവയ്ക്ക ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നുന്നത് നല്ലതാണ്.

 

പ്രമേഹ രോഗികള്‍ പാവയ്ക്ക ധാരാളം കഴിക്കുന്നത് നല്ലതാണ്. പാവയ്ക്കയില്‍ ഇന്‍സുലിന്‍ പോലുള്ള പോളിപെപ്‌റ്റൈഡ് പി എന്ന പ്രോട്ടീന്‍ ഉണ്ട്. ഇതാണ് ഇന്‍സുലിന്‍റെ പ്രവര്‍ത്തനത്തെ അനുകരിക്കുകയും പ്രമേഹരോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കുകയും ചെയ്യുന്നത്. ജീവകം സിയുടെ കലവറയാണ് പാവയ്ക്ക. ഇത് രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നു.

പാവയ്ക്കയിലുളള ആന്‍റി മൈക്രോബിയല്‍, ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങള്‍ രക്തം ശുദ്ധമാക്കാന്‍ സഹായിക്കും. പാവയ്ക്ക ദിവസവും കഴിക്കുന്നത് ചര്‍മ്മ രോഗങ്ങള്‍ക്കും നല്ലതാണ്. സോറിയാസിസ് രോഗത്തിന് പാവയ്ക്ക കഴിക്കുന്നത് നല്ലതാണെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. മുഖക്കുരു മാറാന്‍ സഹായിക്കുന്ന ഒന്നുകൂടിയാണ് പാവയ്ക്ക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button