![](/wp-content/uploads/2020/02/SUPREME-COURT-1.jpg)
ന്യൂഡൽഹി : മതവിദ്വേഷം ഉണ്ടാക്കുന്ന ടെലിവിഷന്‍ പരിപാടിയുടെ സംപ്രേക്ഷണം വിലക്കി സുപ്രീംകോടതി. ഹിന്ദി ചാനലായ സുദര്‍ശന്‍ ടിവിയിലെ പരിപാടി സംപ്രേക്ഷണം ചെയ്യുന്നതാണ് വിലക്കിയത്.
Read Also : കേരളത്തിലേക്ക് 500 കിലോ കഞ്ചാവ് കടത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ
‘ബിന്‍ഡാസ് ബോല്‍’ എന്ന പരിപാടിയുടെ രണ്ട് എപ്പിസോഡുകള്‍ക്കാണ് വിലക്ക്. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മുസ്ളീം സമുദായക്കാര്‍ സിവില്‍ സര്‍വ്വീസ് രംഗത്തേക്ക് നുഴഞ്ഞുകയറുന്നുവെന്ന് ആരോപിച്ചായിരുന്നു ചാനല്‍ പരിപാടി. ഇത് മുസ്ളീം സമുദായത്തെ അപമാനിക്കുന്നതാണെന്ന് കോടതി പറഞ്ഞു.
Read Also : മനുഷ്യ മുഖവുമായി അപൂർവ ചിലന്തി കേരളത്തിൽ ; ചിലന്തിയെ കാണാന്‍ വൻ തിരക്ക്
ഒരു സമുദായത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനുള്ള ബോധപൂര്‍വ്വമായ ശ്രമമാണിത്. ജാമിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളെ ഗൂഡാലോചന നടത്തുന്നവരായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സുപ്രീം കോടതി പറഞ്ഞു. മാധ്യമങ്ങളില്‍ സ്വയം നിയന്ത്രണം ഉണ്ടായിരിക്കണം. എന്നാല്‍ ഒരു സമുദായത്തെയോ വ്യക്തിയോ ലക്ഷ്യം വെച്ച് അപകീര്‍ത്തിപ്പെടുത്താന്‍ മാധ്യമങ്ങള്‍ക്കുള്ള ശക്തി വളരെ വലുതാണ്. എന്നാല്‍ ടി.ആര്‍.പി റേറ്റിംഗ് മാത്രം നോക്കി പരിപാടികള്‍ നിര്‍മ്മിക്കരുത്. ഇത് സെന്‍സേഷണലിസത്തിലേക്കാണ് നയിക്കുന്നത്. അതിലൂടെ വ്യക്തികളുടെയും സമുദായത്തിന്റെയും സല്‍പ്പേര് കളങ്കപ്പെടും- സുപ്രീം കോടതി പറഞ്ഞു.
Post Your Comments