ഇപ്പോള്‍ ഫോസ്ബുക്ക് തിറന്നാല്‍ നിക്കര്‍ ചാലഞ്ച് വിപ്ലവമാണ്. നിക്കര്‍ ഇട്ട ഫോട്ടോ പോസ്റ്റ് ചെയ്ത നടി അനശ്വര രാജനെതിരെ സദാചാര ആങ്ങളമാര്‍ ഉറഞ്ഞുതുള്ളിയതിനെ തുടര്‍ന്ന് പല നടിമാരും ഇതിനെതിരെ പ്രതികരിച്ച് രംഗത്ത് വന്നു. അവരും തങ്ങളുടെ നീണ്ടകാലുകള്‍ കാണിച്ചുള്ള ഫോട്ടോകളാണ് സമൂഹമാധ്യമങ്ങളല്‍ പങ്കുവെച്ചത്. തന്റെ കാലുകള്‍ വെളിവാക്കുന്ന രീതിയില്‍ യുവനടി അനശ്വര രാജന്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനെതിരെ ‘കപട’ സദാചാര വാദികളുടെ ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് ശക്തമായ നിലപാടുമായി അനശ്വര രംഗത്ത് വന്നത് വാര്‍ത്തയായിരുന്നു. തന്റെ രണ്ട് ചിത്രങ്ങള്‍ കൂടി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു നടി ഇത്തരക്കാര്‍ക്കതിരെയുള്ള തന്റെ പ്രതിഷേധം അറിയിച്ചത്.
അനശ്വരയ്ക്ക് പിന്തുണ നല്‍കികൊണ്ട് റിമ കല്ലിംഗല്‍, കനി കുസൃതി, അഹാന കൃഷ്ണ, അഹാന കൃഷ്ണ തുടങ്ങിയ മലയാളത്തിലെ യുവനടിമാരും തങ്ങളുടെ കാലുകള്‍ പ്രദര്‍ശിപ്പിക്കുന്ന ഫോട്ടോകളുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ നടന്മാരാരും ഇത്തരത്തില്‍ പ്രതികരിക്കാത്തതിന്റെ കുറവ് നികത്തിക്കൊണ്ട് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.
തന്റെ ‘പ്രിയപ്പെട്ട സഹോദരിമാരോട് ആത്മാര്‍ത്ഥമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു’കൊണ്ട് ഒരു മഞ്ഞ നിറത്തിലുള്ള ഷോര്‍ട്‌സ് ധരിച്ചുകൊണ്ടുള്ള ചിത്രമാണ് ഹരീഷ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ശരിര ഭാഷയുടെ രാഷ്ട്രീയം നന്‍മയുള്ള ലോകം ഏറ്റെടുക്കട്ടെ എന്നും ഹരീഷ് ചിത്രത്തിനൊപ്പമുള്ള തന്റെ കുറിപ്പില്‍ പറയുന്നു.
ഹരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:
‘കാലുകള്‍ കാണുമ്‌ബോള്‍ കാമം പൂക്കുന്ന സദാചാര കോമരങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന എന്റെ പ്രിയപ്പെട്ട സഹോദരിമാരോട് ആത്മാര്‍ത്ഥമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു…അത്രയൊന്നും മൊഞ്ചില്ലാത്ത എന്റെ കാലുകള്‍ സമര്‍പ്പിച്ച് ഞാനും ഐക്യപെടുന്നു…ഈ ശരീര ഭാഷയുടെ രാഷ്ട്രീയം നന്‍മയുള്ള ലോകം ഏറ്റെടുക്കട്ടെ’
Post Your Comments