മുംബൈ: ഒരു ദിവസം മുഖ്യമന്ത്രി എന്ന നിലയിൽ താൻ അണിഞ്ഞിരിക്കുന്ന മുഖംമൂടി മാറ്റുമെന്നും അന്ന് മഹാരാഷ്ട്രയെ അപകീർത്തിപ്പെടുത്താൻ ചിലർ കളിക്കുന്ന വൃത്തികെട്ട രാഷ്ട്രീയത്തെക്കുറിച്ച് തുറന്ന് പറയുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ബി.ജെ.പിയെ പേരെടുത്ത് പറയാതെ ആയിരുന്നു ഉദ്ദവിന്റെ വിമർശനം.
സുശാന്ത്, കങ്കണ റണാവത്ത് വിഷയങ്ങളില്‍ ബിജെപി നടത്തിയ രാഷ്ട്രീയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് താക്കറെയുടെ ഈ പ്രതികരണം.
“ഞാൻ ഈ വിഷയത്തിൽ സംസാരിക്കുന്നില്ലെങ്കിൽ, അതിനർത്ഥം എനിക്ക് ഉത്തരങ്ങളില്ല എന്നല്ല. മുഖ്യമന്ത്രിയെന്ന നിലയിൽ ഞാൻ കസേരയെ ബഹുമാനിക്കണം, ”താക്കറെ പറഞ്ഞു.
നടന്‍ സുശാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂണ്‍ മുതല്‍ കടുത്ത ആക്രമണങ്ങളാണ് സര്‍ക്കാര്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ചകളില്‍ കങ്കണ റണാവത്ത് വിഷയവും ഏറെ ചര്‍ച്ചയായിരുന്നു.
Post Your Comments