തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്പോൺസർ ചെയ്യുന്ന സ്വർണ്ണക്കടത്തിനും അഴിമതിക്കുമെതിരെ സമരം ചെയ്യുന്ന ബി.ജെ.പി പ്രവർത്തകരെ അടിച്ചമർത്താമെന്നത് പിണറായിയുടെ വ്യാമോഹം മാത്രമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.
Also Read : രാജ്യത്ത് ഉള്ളിയുടെ കയറ്റുമതി കേന്ദ്ര സർക്കാർ നിരോധിച്ചു
സംസ്ഥാനത്തങ്ങിങ്ങോളം സമാധാനപരമായി സമരം ചെയ്ത ബി.ജെ.പി,യുവമോർച്ച, മഹിളാമോർച്ചാ പ്രവർത്തകർക്കു നേരെ നടന്ന പൊലീസ് അതിക്രമത്തിനെതിരെ അദ്ദേഹം പ്രതിഷേധിച്ചു. ജനകീയ സമരങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചാൽ കൂടുതൽ കരുത്തോടെ ജനമുന്നേറ്റം സംഘടിപ്പിക്കുമെന്ന് സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.
Also Read : സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം
കേരളത്തിന് അപമാനമായ കെ.ടി ജലീൽ രാജിവെക്കാൻ വേണ്ടി സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്ത മഹിളാമോർച്ചാ പ്രവർത്തകരെ പൊലീസ് തല്ലിചതച്ചത് മനുഷ്യത്വ വിരുദ്ധമാണ്. ജനാധിപത്യരീതിയിൽ സമരം ചെയ്ത കൊല്ലത്തെ യുവമോർച്ചാ നേതാക്കളുടെ വീടുകളിൽ കയറി പൊലീസ് അതിക്രമം നടത്തുകയാണ്. ജില്ലയിൽ പാർട്ടിപ്രവർത്തകർക്കെതിരെ നടക്കുന്ന പൊലീസ് പീഡനം അവസാനിപ്പിക്കണം. ജനങ്ങളിൽ നിന്നും ഒളിച്ചോടുകയും മാദ്ധ്യമങ്ങളോട് ജനാധിപത്യവിരുദ്ധ സ്വഭാവം കാണിക്കുകയും ചെയ്യുന്ന രാജ്യദ്രോഹ കേസിൽ ആരോപണവിധേയനായ മന്ത്രി കെ.ടി ജലീൽ രാജിവെക്കും വരെ ബി.ജെ.പി സമരം ചെയ്യും. ദേശീയ അന്വേഷണ ഏജൻസികളുടെ അന്വേഷണം അട്ടിമറിക്കുന്ന മുഖ്യമന്ത്രി രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments