Latest NewsKeralaNews

സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം കൂടുന്നതിന് കാരണം ചില പ്രത്യേക മാനസിക നിലയുള്ളവരാണെന്ന് മുഖ്യമന്ത്രി

കോന്നി : സംസ്ഥാനത്ത് രോഗവ്യാപനം കൂടാൻ കാരണം സർക്കാരിനെതിരെ സമരം ചെയ്യുന്നവരെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിനെതിരെ അടിസ്ഥാനമില്ലാത്ത കാര്യങ്ങൾക്ക് പ്രതിഷേധിക്കുന്നതിലൂടെ രോഗവ്യാപനം വർദ്ധിപ്പിക്കാനാണ് ഇത്തരക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. കോന്നി മെഡിക്കൽ കോളേജ് ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കവെയാണ് പ്രതിപക്ഷ പാർട്ടികൾക്കെതിരെ മുഖ്യമന്ത്രി ആഞ്ഞടിച്ചത്. ഓൺലൈനിലൂടെയായിരുന്നു മെഡിക്കൽ കോളേജിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി നിർവഹിച്ചത്.

നാലുനാലര വർഷം കൊണ്ട് നമ്മുടെ സംസ്ഥാനത്തെ ആരോഗ്യ രംഗത്ത് വന്ന വളർച്ച വലുതാണ്. ജില്ലാ ആശുപത്രികളും ജനറൽ ആശുപത്രികളും നേരത്തെയുള്ള സൗകര്യങ്ങളിൽ നിന്നും വൻ പുരോഗതിയാണ് കൈവരിച്ചിരിക്കുന്നത്. ഇത്തരം കാര്യങ്ങൾ നാട്ടിലെ ജനങ്ങളും ലോകവും അംഗീകരിക്കുമ്പോഴും ഞങ്ങൾക്കിതൊന്നും അംഗീകരിക്കാനാവില്ലെന്ന് നടിച്ച് ഒരു കൂട്ടർ നടക്കുന്നുണ്ട്. അവർക്ക് വേണ്ടത് ഈ രീതിയിൽ നാട് പുരോഗതി പ്രാപിക്കലല്ല.

നേരത്തെ കോവിഡിനെ പിടിച്ചു നിറുത്താൻ കഴിഞ്ഞിരുന്നു. അങ്ങനെ പിടിച്ചു നിറുത്താൻ കഴിഞ്ഞതായിരുന്നു ഈ കൂട്ടർക്ക് വിഷമം. ഏതെങ്കിലും തരത്തിൽ ഇതൊന്ന് വ്യാപിച്ചുകിട്ടണം. അതിനായിരുന്നു അവരുടെ ശ്രമം. ഇപ്പോൾ രോഗവ്യാപനം കുറച്ചു കൂടി. നമുക്ക് തടയാൻ കഴിയുന്നതല്ലത്. നമ്മുടെ നാടിന്റെ പ്രത്യേകത കൊണ്ടാണത്. വിദേശത്തു നിന്നുംവരുന്നവർ; ഏറ്റവും കൂടുതൽ രോഗബാധിത മേഖലയിൽ നിന്നും വരുന്നവരാണവർ. എന്നാൽ കേരളം അതിനെയെല്ലാം അതിജീവിച്ചുകൊണ്ടേയിരിക്കുന്നു. അതിലും വിഷമമാണ് ഈ മാനസിക നിലയുള്ളവർക്കെന്നും മുഖ്യമന്ത്രി വിമർശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button