Latest NewsIndiaNews

ഗതാഗത മേഖലയില്‍ വികസന വിപ്ലവം; പത്തു ലക്ഷം കോടി മുതൽ മുടക്കിൽ ഏഴ് ബുളളറ്റ് ട്രെയിൻ പദ്ധതികളുമായി കേന്ദ്ര സര്‍ക്കാർ

ന്യൂഡൽഹി: ഗതാഗത മേഖലയിൽ വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി കേന്ദ്രസർക്കാർ. രാജ്യത്ത് പത്തുലക്ഷം കോടി രൂപ മുതൽ മുടക്കിൽ ഏഴ് ബുളളറ്റ് ട്രെയിൻ പദ്ധതികൾ തുടങ്ങാനാണ് തീരുമാനം. ഏഴ് റൂട്ടുകളുടെയും വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നാഷണല്‍ ഹൈ സ്പീഡ് റെയില്‍ കോര്‍പ്പറേഷന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു.

ഡല്‍ഹി-വാരണാസി(865 കിലോമീറ്റര്‍), മുംബൈ-നാഗ്പുര്‍(753 കിലോമീറ്റര്‍), ഡല്‍ഹി- അഹമ്മദാബാദ്(886 കിലോമീറ്റര്‍), ചെന്നൈ-മൈസൂര്‍(435 കിലോമീറ്റര്‍), ഡല്‍ഹി-അമൃത് സര്‍(459 കിലോമീറ്റര്‍), മുംബൈ-ഹൈദരാബാദ്(760 കിലോമീറ്റര്‍), വാരണാസി-ഹൗറ(760 കിലോമീറ്റര്‍) എന്നീ ഇടനാഴികളാണ് പരിഗണനയിലുള്ളത്.

കോവിഡ് വ്യാപനത്തെതുടര്‍ന്നുണ്ടായ പ്രതിസന്ധിമൂലം ഭൂമി ഏറ്റെടുക്കാന്‍ വൈകിയതിനാല്‍ മുംബയ്-അഹമ്മദാബാദ് ബുളളറ്റ് ട്രെയിൻ പദ്ധതി നീളുന്നതിനെടെയാണ് പുതിയ ഏഴ് റൂട്ടുകളിൽ കൂടി അതിവേഗ ട്രെയിൻ ഓടിക്കാനുള്ള പദ്ധതി തയ്യാറാക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

shortlink

Post Your Comments


Back to top button