Latest NewsNewsIndia

മാവോയിസ്റ്റ് വിഭാഗത്തിലെ മുന്‍ അംഗമായ 38കാരനെ ജനക്കൂട്ടം തല്ലിക്കൊന്നു

ജാര്‍ഖണ്ഡ് : മാവോയിസ്റ്റ് സംഘടനയായ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎല്‍എഫ്ഐ) യുടെ മുന്‍ അംഗമായ മുപ്പത്തിയെട്ട് വയസുകാരനെ ജനക്കൂട്ടം തല്ലിക്കൊന്നു. സന്ദീപ് ടിര്‍കിയെന്ന യുവാവിനെയാണ് ഗുംലയിലെ സര്‍ദാര്‍ പോലീസ് സ്റ്റേഷന് കീഴിലുള്ള ടെസെറ ഗ്രാമത്തിലെ സ്ത്രീകള്‍ ഉള്‍പ്പെടെ 80 ലധികം ഗ്രാമവാസികള്‍ ചേര്‍ന്നാണ് തിങ്കളാഴ്ച രാവിലെ വടികളും മറ്റും ഉപയാഗിച്ച് കൊലചെയ്തത്. തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയാണ് ജില്ല.

സി.പി.ഐ (മാവോയിസ്റ്റ്) നിന്നും പിരിഞ്ഞ വിഭാഗമാണ് പി.എല്‍.എഫ്.ഐ. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട ഗ്രാമീണരെ തിരിച്ചറിയാന്‍ തുടങ്ങിയെന്നും ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ടന്നും ഇവര്‍ക്കെതിരെ എഫ്ഐആര്‍ ഉടന്‍ സമര്‍പ്പിക്കുകയും അറസ്റ്റുചെയ്യുകയും ചെയ്യുമെന്നും ഗുംല പോലീസ് സൂപ്രണ്ട് (എസ്പി) ഹുദീപ് പി ജനാര്‍ദ്ദനന്‍ പറഞ്ഞു,

സന്ദീപ് ടിര്‍കി പിഎല്‍എഫ്ഐയുടെ മുന്‍ അംഗമായിരുന്നു. പിഎല്‍എഫ്ഐ അംഗങ്ങളുമായി കറങ്ങിക്കൊണ്ടിരുന്ന ഇയാള്‍ ഗ്രാമീണരെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. പിഎല്‍എഫ്ഐയുടെ പേരില്‍ കൊള്ളയടിക്കുന്നതിലും ഇയാള്‍ പങ്കാളിയായിരുന്നു. ഗ്രാമവാസികള്‍ക്ക് അദ്ദേഹത്തോട് ദേഷ്യമുണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ അയല്‍ ഗ്രാമത്തിലെ 80 ഓളം ഗ്രാമവാസികള്‍ അദ്ദേഹത്തെ കൊന്നു എന്ന് ജനാര്‍ദ്ദനന്‍ പറഞ്ഞു,

നേരത്തെ ടിര്‍കി നിരവധി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും ഒരു കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും എസ്പി പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം ടിര്‍കി അയല്‍ ഗ്രാമമായ ബര്‍ഗാവില്‍ പോയി അവിടെയുള്ള ഒരു യുവാവിനെ മര്‍ദ്ദിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഗ്രാമീണരെ ആയുധം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായും ദൃക്സാക്ഷി പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബര്‍ഗാവ് ഗ്രാമവാസികള്‍ ഞായറാഴ്ച രാത്രി ഒരു പഞ്ചായത്ത് വിളിക്കുകയും അവിടെ വച്ച് അടുത്ത ദിവസം ടിര്‍ക്കിയെ കൊല്ലാന്‍ തീരുമാനിക്കുകയും ചെയ്തു. പദ്ധതി പ്രകാരം തിങ്കളാഴ്ച രാവിലെ ആറുമണിയോടെ അവര്‍ ടെസെറ ഗ്രാമത്തിലെ അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയെങ്കിലും അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല. തുടര്‍ന്ന് ടിര്‍ക്കിയെ ഒരു കടയില്‍ പത്രം വായിക്കുന്നത് ഗ്രാമവാസികള്‍ കാണുകയും അയാളെ തല്ലാന്‍ അടുക്കുകയും ചെയ്തു. എന്നാല്‍ അടുത്തുവരുന്ന ഗ്രാമീണരെ കണ്ട് അയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു, പക്ഷേ ടിര്‍ക്കിയെ പിടികൂടി അടിച്ചു കൊല്ലുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button