മുംബൈ: ശിവസേനയുമായി പോര് മുറുകുന്നതിനിടയിൽ ഗവര്‍ണര്‍ ഭഗത് സിംഗ് ഖോഷിയാരിയുമായി ബോളിവുഡ് താരം കങ്കണാ റണാവത്ത് കൂടിക്കാഴ്ച്ച നടത്തി.സഹോദരി രംഗോലിയോടൊപ്പമാണ് കങ്കണ രാജ്ഭവനിലെത്തിയത്.
തനിക്ക് നേരിടേണ്ടി വന്ന അന്യായത്തെ കുറിച്ച് ഗവര്‍ണറോട് സംസാരിച്ചുവെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം കങ്കണ പ്രതികരിച്ചു. മകളെ പോലെ തന്റെ വാക്കുകള്‍ ഗവര്‍ണര്‍ കേട്ടതില്‍ ഭാഗ്യവതിയാണെന്ന് കങ്കണ പറഞ്ഞു. തനിക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എല്ലാ പൗരന്മാരുടെയും വിശ്വാസം സംരക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കങ്കണ വ്യക്തമാക്കി.
മഹാരാഷ്ട്ര സര്‍ക്കാര്‍ കങ്കണയുടെ ഓഫീസ് കെട്ടിടമായ മണികര്‍ണിക ഭാഗികമായി പൊളിച്ചതിന് പിന്നാലെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഉപദേശകനുമായി ഗവര്‍ണര്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. മുംബൈ കോര്‍പ്പറേഷന്റെ നടപടിയില്‍ ഗവര്‍ണര്‍ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
ഇതിനിടെ നടി കങ്കണ റണാവത്തിന് വീണ്ടും ബൃഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നോട്ടീസ് അയച്ചു . കങ്കണയുടെ വീട്ടില്‍ അനധികൃത നിര്‍മാണം നടത്തിയെന്ന് കാണിച്ചാണ് ഇത്തവണ നോട്ടീസ് അയച്ചത്.
Post Your Comments