MollywoodLatest NewsEntertainment

വിവാഹ ചിത്രങ്ങള്‍ മുതല്‍ ഏറ്റവും പുതിയ ചിത്രങ്ങള്‍ കോര്‍ത്തിണക്കി ജഗതിയ്ക്ക് ഹൃദയസ്പര്‍ശിയായ വിവാഹാശംസകളുമായി പങ്കുവച്ചു മകള്‍ പാര്‍വതി

നീയെന്‍ സര്‍ഗസൗന്ദര്യമേ' എന്ന ഗാനത്തിന്റെ പശ്ചാത്തലത്തില്‍ തയ്യാറാക്കിയിരിക്കുന്ന വീഡിയോ

മലയാളത്തിന്റെ പ്രിയ താരമാണ് ജഗതി ശ്രീകുമാര്‍. അപകടത്തെതുടര്‍ന്ന് വിശ്രമ ജിവിതം നയിക്കുന്ന ജഗതി ശ്രീകുമാറിനു ഇന്ന് വിവാഹ വാര്‍ഷികമാണ്. ജഗതിയുടേയും ഭാര്യ ശോഭയുടേയും വിവാഹ ചിത്രങ്ങള്‍ മുതല്‍ ഏറ്റവും പുതിയ ചിത്രങ്ങള്‍ കോര്‍ത്തിണക്കി കൊണ്ട് തയ്യാറാക്കിയ വീഡിയോയ്ക്കൊപ്പം അച്ഛനും അമ്മയ്ക്കും ഹൃദയസ്പര്‍ശിയായ വിവാഹാശംസകള്‍ മകള്‍ പാര്‍വതി പങ്കുവച്ചു. ജീവിതത്തില്‍ എന്തും ഒരുമിച്ച്‌ ഒരേ മനസ്സോടെ നേരിടണം. സുഖത്തിലും ദു:ഖത്തിലും ഒരുമിച്ചു കൂടെ ഉണ്ടാകണം എന്ന് ഞങ്ങളെ പഠിപ്പിച്ച ദമ്ബതികള്‍ക്ക് ചക്കര ഉമ്മ’ – എന്നാണ് ആശംസയ്ക്കൊപ്പം പാര്‍വതി ഫേസ്ബുക്കല്‍ കുറിച്ചത്.

നീയെന്‍ സര്‍ഗസൗന്ദര്യമേ’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തില്‍ തയ്യാറാക്കിയിരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്‌. ജഗതിക്കും ഭാര്യക്കും വിവാഹശംസകള്‍ പങ്കുവെച്ച ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട് .

https://www.facebook.com/parvathy.shone/videos/3567707856681715/?t=13

shortlink

Related Articles

Post Your Comments

Related Articles


Back to top button