Latest NewsKeralaNewsCrime

തലസ്ഥാന നഗരത്തിലെ ഗുണ്ടകൾക്ക് വീട്ടിൽ വിരുന്നൊരുക്കി കോൺഗ്രസ് നേതാവ്

തിരുവനന്തപുരം : ഗുണ്ടകൾക്ക് വീട്ടിൽ വിരുന്നൊരുക്കി കോൺഗ്രസ് നേതാവ്. ഡി.സി.സി അംഗം ചേന്തി അനിയുടെ വീട്ടിലാണ് ഗുണ്ടകൾക്ക് വിരുന്നൊരുക്കിയത് . സെപ്റ്റംബർ നാലിന് ശ്രീകാര്യത്ത് നടന്ന ഗുണ്ടാ ആക്രമണത്തെ കുറിച്ച് നടത്തിയ അന്വേഷണത്തിനിടയിലാണ് ഗുണ്ടകൾക്ക് വിരുന്ന് ഒരുക്കിയതു സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചത്.

ഗുണ്ടകൾ തമ്മിലുണ്ടായ കയ്യാങ്കളിയിൽ വെട്ടേറ്റ ശരത് ലാൽ ഓടിക്കയറിയത് കോൺഗ്രസ് കൗൺസിലർ സിനിയുടെ ഭർത്താവും ഡിസിസി അംഗവുമായ ചേന്തി അനിയുടെ വീട്ടിലേക്കായിരുന്നു. ഇതിന് രണ്ട് ദിവസം മുൻപാണ് തിരുവനന്തപുരത്തെ കുപ്രസിദ്ധ ഗുണ്ടകൾ അനിയുടെ ഈ വീട്ടിൽ ഒത്തുചേർന്നത്.

ജബ്രി അരുൺ, ഓം പ്രകാശ്, പുത്തൻപാലം രാജേഷ് ഉൾപ്പെടെ പതിനഞ്ചോളം ക്രിമിനലുകളാണ് ഇവിടെയെത്തിയത്. തലസ്ഥാനത്തെ ഒരു യുവ ഇടതു കൗൺസിലർ ഉൾപ്പെടെ മൂന്നു പേരെ ആക്രമിക്കാൻ പ്രതികൾ തയാറെടുക്കുകയാണെന്നാണ് സ്പഷൽ ബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന വിവരം.  അതേസമയം കൂട്ടായ്മ നടന്നിട്ടില്ലെന്ന് ചേന്തി അനി പറഞ്ഞു. എന്നാൽ തലസ്ഥാന നഗരത്തിന് ഭീഷണിയായ ഗുണ്ടകളുടെ കൂട്ടായ്മയെ അതീവ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button