റിയാദ് : സൗദിയിൽ കോവിഡിൽ നിന്നും മുക്തി ഇടിയവരുടെ എണ്ണം 3ലക്ഷം കടന്നു. കഴിഞ്ഞ 24മണിക്കൂറിനിടെ 903 പേർ സുഖം പ്രാപിച്ചപ്പോൾ രോഗമുക്തി നേടിയവരുടെ എണ്ണം 301836 ആയി ഉയർന്നതായി. ആരോഗ്യ മന്ത്രാലയം അറിയിച്ചു. 643 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.27പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 301836ഉം, മരണസംഖ്യ 4240 ആയി.
Also read : കോവിഡ് വാക്‌സിന്‍ : ലോകത്തിന് വീണ്ടും പ്രതീക്ഷ നല്‍കി ഓക്‌സ്‌ഫോഡിന്റെ തീരുമാനം
രാജ്യത്തെ രോഗമുക്തി നിരക്ക് 92.9 ശതമാനമായി. നിലവിൽ വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിലുള്ളവരുടെ എണ്ണം 18,974 ആയി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,178 കൊവിഡ് ടെസ്റ്റുകൾ നടത്തിയതോടെ രാജ്യത്ത് നടത്തിയ ആകെ ടെസ്റ്റുകളുടെ. എണ്ണം 5,686,255 ആയെന്നു അധികൃതർ അറിയിച്ചു.
Post Your Comments