COVID 19Latest NewsNewsInternational

കൊറോണ ആദ്യമായി റിപ്പോർട്ട് ചെയ്ത വുഹാനിൽ ജനജീവിതം സാധാരണ നിലയിലേക്ക് ; വിമാന സർവീസുകളും ആരംഭിച്ചു

കോവിഡ്​ ആദ്യമായി കണ്ടെത്തുകയും പടര്‍ന്നുപിടിക്കുകയും ചെയ്​ത ചൈനയിലെ വൂഹാന്‍ പ്രവിശ്യയില്‍ വിമാന യാത്രയും സാധാരണ നിലയില്‍.

ആഭ്യന്തര സര്‍വിസുകളിലാണ്​ കൂടുതല്‍ യാത്രക്കാര്‍ എത്തിത്തുടങ്ങിയത്​. 2019 ഡിസംബര്‍ അവസാനം കോവിഡ്​ ആദ്യമായി റിപ്പോര്‍ട്ട്​ ചെയ്​തതോടെ 76 ദിവസത്തെ കടുത്ത ലോക്​ഡൗണിലായ വൂഹാനില്‍ ഏപ്രില്‍ മുതലാണ്​ ഇളവുകള്‍ നല്‍കിത്തുടങ്ങിയത്​.

ആഭ്യന്തര വിമാന സര്‍വിസ്​ പൂര്‍ണമായും പുനരാരംഭിച്ചതോടെ ജീവിതം സാധാരണ നിലയിലേക്ക്​ മാറി. വെള്ളിയാഴ്​ച 500 ആഭ്യന്തര വിമാന സര്‍വിസുകളില്‍ 64,700 യാത്രക്കാരാണ്​ ഉണ്ടായിരുന്നതെന്ന്​ വൂഹാന്‍ തിയാന്‍ഹെ അന്താരാഷ്​ട്ര വിമാനത്താവള അധികൃതര്‍ അറിയിച്ചു. സോള്‍, സിംഗപ്പൂര്‍, ക്വാലാലംപുര്‍, ജകാര്‍ത്ത തുടങ്ങിയ അന്താരാഷ്​ട്ര സര്‍വിസുകള്‍ക്കുള്ള ഒരുക്കവും ആരംഭിച്ചിട്ടുണ്ട്​.

ചൈനയിലെ പ്രധാന വ്യവസായ നഗരവും വാഹന വ്യവസായ കേന്ദ്രവുമായ വൂഹാനില്‍നിന്ന്​ നേരത്തേ തന്നെ അന്താരാഷ്​ട്ര കാര്‍ഗോ വിമാന സര്‍വിസുകള്‍ ആരംഭിച്ചിരുന്നു. ആംസ്​റ്റര്‍ഡാം, ന്യൂഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളി​ലേക്കാണ്​ ചരക്ക്​ സര്‍വിസ്​ നടത്തുന്നത്​.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button