കോവിഡ് ആദ്യമായി കണ്ടെത്തുകയും പടര്‍ന്നുപിടിക്കുകയും ചെയ്ത ചൈനയിലെ വൂഹാന്‍ പ്രവിശ്യയില്‍ വിമാന യാത്രയും സാധാരണ നിലയില്‍.
ആഭ്യന്തര സര്‍വിസുകളിലാണ് കൂടുതല്‍ യാത്രക്കാര്‍ എത്തിത്തുടങ്ങിയത്. 2019 ഡിസംബര്‍ അവസാനം കോവിഡ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതോടെ 76 ദിവസത്തെ കടുത്ത ലോക്ഡൗണിലായ വൂഹാനില്‍ ഏപ്രില്‍ മുതലാണ് ഇളവുകള്‍ നല്‍കിത്തുടങ്ങിയത്.
ആഭ്യന്തര വിമാന സര്‍വിസ് പൂര്‍ണമായും പുനരാരംഭിച്ചതോടെ ജീവിതം സാധാരണ നിലയിലേക്ക് മാറി. വെള്ളിയാഴ്ച 500 ആഭ്യന്തര വിമാന സര്‍വിസുകളില്‍ 64,700 യാത്രക്കാരാണ് ഉണ്ടായിരുന്നതെന്ന് വൂഹാന്‍ തിയാന്‍ഹെ അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ അറിയിച്ചു. സോള്‍, സിംഗപ്പൂര്‍, ക്വാലാലംപുര്‍, ജകാര്‍ത്ത തുടങ്ങിയ അന്താരാഷ്ട്ര സര്‍വിസുകള്‍ക്കുള്ള ഒരുക്കവും ആരംഭിച്ചിട്ടുണ്ട്.
ചൈനയിലെ പ്രധാന വ്യവസായ നഗരവും വാഹന വ്യവസായ കേന്ദ്രവുമായ വൂഹാനില്‍നിന്ന് നേരത്തേ തന്നെ അന്താരാഷ്ട്ര കാര്‍ഗോ വിമാന സര്‍വിസുകള്‍ ആരംഭിച്ചിരുന്നു. ആംസ്റ്റര്‍ഡാം, ന്യൂഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ചരക്ക് സര്‍വിസ് നടത്തുന്നത്.
Post Your Comments