ബെംഗളൂരു : കോവിഡ് പോസിറ്റീവായി ആംബുലൻസ് വീട്ടിൽ എത്തി ആശുപത്രിയിലേക്ക് കൊണ്ട് പോയ ഇരുപത്തെട്ടുവയസ്സുകാരിയെ കാണാനില്ലെന്ന് പരാതി.കർണാടകയിൽ ബൊമ്മനഹള്ളിയിലാണ് സംഭവം.
വീട്ടുകാർ പറയുന്നതിങ്ങനെ , സെപ്റ്റംബർ മൂന്നാം തീയതി ഉച്ച കഴിഞ്ഞു പി പി ഇ കിറ്റ് ധരിച്ച് കുറച്ചു പേർ വന്ന് വീട്ടിലുള്ളവരെയും അയൽവാസികളെയും കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു.പിറ്റേ ദിവസം അവർ എത്തി യുവതിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് പറയുകയും ആംബുലൻസിൽ കയറ്റി പ്രശാന്ത് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു .യുവതിയെ ഫോൺ കൂടി കൊണ്ട് പോകാൻ പോലും അവർ അനുവദിച്ചിരുന്നില്ലെന്ന് വീട്ടുകാർ പറയുന്നു.
യുവതിയെ കൊണ്ട് പോയ ശേഷം ആശുപത്രിയിൽ വിളിച്ചന്വേഷിച്ചെങ്കിലും ഈ പേരിൽ ആരെയും അഡ്മിറ്റ് ചെയ്തിട്ടില്ലെന്നായിരുന്നു വിവരം.ആരോഗ്യപ്രവർത്തകരെ വിളിച്ചന്വേഷിച്ചെങ്കിലും ആ പ്രദേശത്തു പരിശോധന നടത്തിയതിൽ ആരും പോസിറ്റീവ് ഇല്ലെന്നായിരുന്നു മറുപടി.ആംബുലൻസ് അയച്ചിട്ടില്ലെന്നും ആരോഗ്യപ്രവർത്തകർ അറിയിച്ചു .
യുവതിയുടെ ഭർത്താവ് പോലീസിൽ പരാതി നൽകിയെങ്കിലും ഇത് വരെ കണ്ടെത്താനായിട്ടില്ല.
Post Your Comments