ദോഹ : ഖത്തറിൽ കാലാവസ്ഥ മുന്നറിയിപ്പ്. വാരാന്ത്യ ദിസങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. പെട്ടെന്നുള്ള ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ തീരപ്രദേശങ്ങളിലും കടലിലും കാഴ്ചാ പരിധി കുറയാനിടയുണ്ടെന്നു അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
Also read : രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത് ചെറിയ ഒരു ഭാഗം മാത്രമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
ശനിയാഴ്ച വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ 15 നോട്ടിക്കല്‍ മൈല്‍ വരെ വേഗത്തില്‍ കാറ്റ് വീശാനിടയുണ്ട്. ഇത് 25 നോട്ടിക്കല്‍ മൈല്‍ വരെ വേഗം പ്രാപിക്കാനുമിടയുണ്ടെന്നും കാഴ്ചാ പരിധി കുറയുമെന്നും അധികൃതര്‍ അറിയിച്ചു. വാരാന്ത്യ ദിവസങ്ങളില്‍ കാഴ്ചാ പരിധി മൂന്ന് മുതല്‍ എട്ട് കിലോമീറ്റര്‍ വരെയായിരിക്കും. ചില സമയങ്ങളിൽ രണ്ട് കിലോമീറ്ററോ അതില്‍ താഴെയോ ആവാനും സാധ്യത.
Post Your Comments