Latest NewsNewsSaudi ArabiaGulf

സൗദിയിൽ മൂന്നു മാസം മുൻപ് കാണാതായ മലയാളി മരിച്ചതായി സ്ഥിരീകരണം

റിയാദ് : സൗദിയിൽ മൂന്നു മാസം മുൻപ് കാണാതായ മലയാളി മരിച്ചതായി സ്ഥിരീകരണം. തൃശൂർ ചെന്ത്രാപ്പിനി സ്വദേശി തളിക്കുളം മുഹമ്മദ് എന്ന സെയ്ദു മുഹമ്മദ് (57) ആണ് റിയാദിലെ മൻഫുഅയിൽ മരിച്ചതായി മരിച്ചതായി പോലീസ് സ്ഥിരീകരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം .

Also read : ദേശീയദിനത്തിന് ശേഷം സൗദിയിൽ അന്താരാഷ്ട്ര വിമാന സർവീസ് പുനഃരാരംഭിക്കുമെന്ന പ്രചരണം : സത്യാവസ്ഥയിങ്ങനെ

അജ്ഞാത മൃതദേഹമായി മോർച്ചറിയിൽ എത്തിച്ചെങ്കിലും വിരലടയാളം ഉപയോഗി ച്ച് ആളെ തിരിച്ചറിഞ്ഞു. . 3 മാസമായിട്ടും ബന്ധുക്കൾ എത്താത്തതിനെ തുടർന്ന് ഓഗസ്റ്റ് 30ന് നഗരസഭയുടെ നേതൃത്വത്തിൽ മൻസൂരിയ മഖ്ബറയിൽ ഖബറടക്കുകയായിരുന്നുവെന്നും ഇന്ത്യൻ എംബസിയെയും സാമൂഹിക പ്രവർത്തകരെയും അറിയിച്ചിരുന്നതായും പോലീസ് പറഞ്ഞു. പനിബാധിച്ചതിനെ തുടർന്ന് മേയ് 28ന് ഷുമൈസി ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹത്തെ പിന്നീട് കാണാതാവുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button