തെഹ്‌രാന്‍: 2018 ല്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ സെക്യൂരിറ്റി ഉദ്യോസ്ഥനെ കുത്തിക്കൊലപ്പെടുത്തിയ കുറ്റത്തിന് ഇറാനിലെ ദേശീയ ഗുസ്തി ചാമ്പ്യനായ നവിദ് അഫ്കാരിയെ തൂക്കിക്കൊന്നു.
ഇതേ കേസില്‍ ഇദ്ദേഹത്തിന്റെ സഹോദരങ്ങളായ വഹിദും ഹബിബും ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. യഥാക്രമം 54 വര്‍ഷത്തേക്കും 27 വര്‍ഷത്തേക്കുമാണ് ഇരുവര്‍ക്കും തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.
തെക്കന്‍ നഗരമായ ഷിറാസില്‍ വെച്ച് നവിദ് അഫ്കാരിയെ തൂക്കിക്കൊന്നു എന്നാണ് ഇറാന്‍ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.അഫ്കാരിയുടെ വധശിക്ഷയ്‌ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നേരത്തെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 85000 കായിക താരങ്ങള്‍ അഫ്കാരിയുടെ വധശിക്ഷയ്‌ക്കെതിരെ സംയുക്ത പ്രതിഷേധം അറിയിച്ചിരുന്നു.
Post Your Comments