ബംഗാള്‍ ഉള്‍ക്കടലില്‍ ഇരട്ട ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആദ്യ ന്യൂനമര്‍ദ്ദം നാളെയും രണ്ടാം ന്യൂനമര്‍ദ്ദം സെപ്റ്റംബര്‍ 20 ഓടെയും രൂപപ്പെടുമെന്നാണ് റിപ്പോർട്ട്. ആദ്യ ന്യൂനമര്‍ദ്ദം നാളത്തോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാ തീരത്തിനടുത്തായി രൂപപ്പെടാനാണ് സാധ്യത.നാളെയും മറ്റന്നാളും മധ്യകേരളം മുതല്‍ വടക്കോട്ട് പത്ത് ജില്ലകളില്‍ മുന്നറിയിപ്പ് നല്കി. നാളെ കാസര്‍ഗോഡ് ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും പത്ത് ജില്ലകളിലാണ് മഴമുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള തീരത്ത് നിന്ന് മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു.
Post Your Comments