കോട്ടയം: ഐഎസ്‌ആര്‍ഒ ചാരക്കേസ് വ്യാജമായിരുന്നെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നെന്ന് ഉമ്മന്‍ ചാണ്ടി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഐഎസ്‌ആര്‍ഒ ചാരക്കേസിലും അന്നത്തെ മുഖ്യമന്ത്രി കരുണാകരനെതിരായ നിലപാടിലും പലരും എന്നെ തെറ്റിദ്ധരിച്ചിട്ടുണ്ട്. സർക്കാർ കേസ് കൈകാര്യം ചെയ്‌ത രീതിയെയാണ് ഞാന്‍ വിമര്‍ശിച്ചതെന്നും ഉമ്മൻ ചാണ്ടി പറയുകയുണ്ടായി.
കോണ്‍ഗ്രസിന്റെ പൊതു താത്പര്യത്തിന് എതിരായ തീരുമാനങ്ങളാണ് കരുണാകരൻ എടുത്തത്. അദ്ദേഹം ശൈലി മാറ്റണമെന്ന് ആവശ്യപ്പെടുകയാണ് ഞാന്‍ ചെയ്തത്. അതു കോണ്‍ഗ്രസിന്റെ സംഘടനാ കാര്യവുമായി ബന്ധപ്പെട്ടതാണ്. ചാരക്കേസുമായി അതിനു ബന്ധമൊന്നുമില്ലെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.
Post Your Comments