കൊച്ചി: സോഷ്യല്‍ മീഡിയ ഏറ്റെടുത്ത വര്‍ഷ വിവാദത്തില്‍ ചില വെളിപ്പെടുത്തലുകളുമായി മേജര്‍ രവി ആരാണ് വര്‍ഷയെന്നല്ലേ ? അമൃത ആശുപത്രിയില്‍ അമ്മയുടെ ശസ്ത്രക്രിയയ്ക്കായി കണ്ണൂര്‍ സ്വദേശിനി വര്‍ഷ ഫേസ്ബുക്ക് ലൈവിട്ടതും സോഷ്യല്‍ മീഡിയ അതേറ്റെടുക്കുകയും മണിക്കൂറുകള്‍ക്കുള്ളില്‍ 1 കോടി 25 ലക്ഷം വര്‍ഷയുടെ അക്കൗണ്ടിലെത്തുകയുമായിരുന്നു. ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ടാണ് മേജര്‍ രവി ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്.
സംഭവസമയത്ത് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന സിനിമാ സംവിധായകന്‍ മേജര്‍ രവി കൗമുദി ടിവി അഭിമുഖത്തില്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ ഈ വിഷയം വീണ്ടും മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നത്. .മേജര്‍ രവിയുടെ വാക്കുകള്‍ ഇങ്ങനെ, അമൃത ഹോസ്പിറ്റലില്‍ ബ്ളഡ് ടെസ്റ്റിന് പോയിട്ട് ഞാന്‍ അന്നവിടെ അഡ്മിറ്റ് ആയി കിടക്കുകയാണ്. ആ സമയത്ത് ഈ വീഡിയോ എനിക്ക് ആരോ അയച്ചുതന്നു. അപ്പോള്‍ തന്നെ ആശുപത്രിയിലെ ജഗ്ഗു സ്വാമിക്ക് വീഡിയോ കൈമാറി. ഞാന്‍ ഇതുവരെ അറിഞ്ഞില്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അന്വേഷിച്ചപ്പോള്‍ അറിഞ്ഞത്, അത്ര അര്‍ജെന്റ് ഒന്നും അല്ല ഓപ്പറേഷന്‍ എന്നായിരുന്നു. മൂന്നാം ദിവസം തന്റെ അമ്മ മരിച്ചുപോകുമെന്ന് ആ കുട്ടി പറഞ്ഞതുപോലെ ഒന്നുമായിരുന്നില്ല കാര്യങ്ങള്‍.
ഞാന്‍ ആരെയും ന്യായീകരിക്കുന്നതല്ല; ഒന്നുമില്ലാതിരുന്ന സമയത്ത് കിട്ടിയ കാശുപയോഗിച്ച് ഓപ്പറേഷനും നടത്തി, വീടുവയ്ക്കാനുള്ള കാശും കിട്ടി. എന്നിട്ട് ബാക്കിയുള്ള കാശ് എന്തിനാണ് കൈയില്‍ വച്ചുകൊണ്ടിരിക്കുന്നത്. ഇവിടെയാണ് ഗ്രീഡ് എന്നുപറയുന്നത്. നക്കാനും തുപ്പാനും ഇല്ലാതിരുന്ന സമയത്ത് വലിയൊരു സദ്യ കിട്ടിക്കഴിഞ്ഞാല്‍; അതുകഴിച്ചുകഴിഞ്ഞ് അപ്പുറത്ത് വിശന്നിരിക്കുന്നവന് കൊടുക്കാത്തപോലെയാണിത്. ആ കുട്ടി ഒന്നു മനസിലാക്കണം, ഈ കാശ് എപ്പോള്‍ വേണമെങ്കിലും തീര്‍ന്നുപോകാം. നിങ്ങള്‍ ആരെയെങ്കിലും സഹായിച്ചോ എന്ന് ചോദിച്ചു കഴിഞ്ഞാല്‍ കുറ്റബോധം ഉണ്ടാകും. ഇനിയൊരു തവണകൂടി റോഡില്‍ വന്ന് കരയേണ്ടിവന്നാല്‍ ഒരു മനുഷ്യനും തിരിഞ്ഞുനോക്കാന്‍ കാണില്ല’- മേജര്‍ രവി ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.
Post Your Comments