തിരുവനന്തപുരം: 15 ലക്ഷം വരെ സ്വയംതൊഴില്‍ വായ്പ; പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍, വിശദാംശങ്ങള്‍ പുറത്തുവിട്ട് സര്‍ക്കാര്‍. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് ഈ സഹായം സംസ്ഥാന സര്‍ക്കാറില്‍ നിന്നും ലഭിയ്ക്കുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലെ വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും സ്വയം തൊഴില്‍ വായ്പാ പദ്ധതിയാണ് സാമൂഹ്യ നീതി വകുപ്പ് വിഭാവനം ചെയ്യുന്നത്. വിശദമായ പദ്ധതി പ്രകാരം അപേക്ഷിക്കുന്നവര്‍ക്കാണ് വായ്പ ലഭിക്കുകയെന്ന് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. നിലവില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് മുന്‍ഗണന ലഭിക്കും.
മൂന്നു ലക്ഷം മുതല്‍ പരമാവധി പതിനഞ്ചു ലക്ഷം രൂപ വരെയാണ് വായ്പ അനുവദിക്കുക. വായ്പാ തുകയുടെ 70 ശതമാനം അപേക്ഷകളുടെ വിശദമായ പരിശോധനയ്ക്ക് ശേഷം സര്‍ക്കാര്‍ തലത്തില്‍ അംഗീകാരം ലഭ്യമാക്കി പ്രാരംഭ ഘട്ടത്തിലും ബാക്കി 30 ശതമാനം സംരംഭം ആരംഭിച്ചതിന് ശേഷം പദ്ധതിയുടെ പുരോഗതി വിലയിരുത്തി ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ശുപാര്‍ശ സമര്‍പ്പിക്കുന്ന മുറയ്ക്കും ലഭ്യമാക്കുന്നതാണ്.
സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനെയാണ് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് വേണ്ടി സ്വയം തൊഴില്‍ വായ്പാ ധനസഹായ പദ്ധതി നടപ്പിലാക്കുന്നന്നതിന് ചുമതലപ്പെടുത്തിയിരിക്കുന്നത്.
Post Your Comments