ന്യൂഡൽഹി: രാജ്യത്തെ വായ്പാ മൊറട്ടോറിയം നീട്ടുന്നതിൽ വ്യക്തമായ നിലപാട് അറിയിക്കാൻ കേന്ദ്രസർക്കാരിനു രണ്ടാഴ്ച കൂടി സമയം അനുവദിച്ചു സുപ്രീംകോടതി. മൊറട്ടോറിയം കാലത്ത് പലിശ ഈടാക്കുമോ എന്ന കാര്യങ്ങളിൽ ഉൾപ്പെടെ കൃത്യമായ നിലപാടുമായി എത്താൻ കേന്ദ്രത്തോട് ജസ്റ്റിസ് അശോക് ഭൂഷൻ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ആവശ്യപ്പെട്ടു.
മൊറട്ടോറിയം കാലയളവായ ആഗസ്റ്റ് 31 വരെ വായ്പ തിരിച്ചടവില്‍ കുടിശ്ശിക വരുത്തിയവരുടെ അക്കൗണ്ടുകള്‍ ഇനിയൊരുത്തരവ് ഉണ്ടാകുന്നതുവരെ നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിക്കരുതെന്ന് സുപ്രീംകോടതി. നേരത്തെ ഉത്തരവിട്ടിരുന്നു. കേസ് 28-ന് വീണ്ടും പരിഗണിക്കും.
Post Your Comments