ന്യൂഡൽഹി: ഓക്സ്ഫഡ്- അസ്ട്രാസെനെകയുടെ കോവിഡ് പ്രതിരോധ വാക്സിന്റെ പരീക്ഷണം നിർത്തിവെച്ചത് അറിയിക്കാത്തതിനെ തുടർന്ന് പുണെ സെറം ഇൻസ്റ്റിറ്റ്യൂട്ടിനു ഡ്രഗ്സ് കണ്ട്രോളർ ജനറലിന്റെ നോട്ടീസ്. കുത്തിവെച്ച ഒരാൾക്ക് അജ്ഞാത രോഗം കണ്ടെത്തിയ സാഹചര്യത്തിലാണ് വാക്സിന്റെ അവസാനഘട്ട പരീക്ഷണം നിർത്തിവെച്ചത്.
ജൂലൈയ് 20-നാണ് ഓക്സ്ഫഡ് സർവകലാശാല കോവിഡ് 19 വാക്സിൻ വികസിപ്പിച്ചെടുത്തത്. 2021 ജനുവരിയോടെ വാക്സിൻ വിപണിയിൽ എത്തുമെന്നായിരുന്നു വിലയിരുത്തൽ, എന്നാൽ ഇതോടെ വാക്സിൻ പുറത്തിറങ്ങുന്നത് വൈകിയേക്കും. അതേസമയം, പരീക്ഷണം നിർത്തിവച്ചത് സാധാരണ നടപടിക്രമമാണെന്ന് അസ്ട്രസെനേക്ക അധികൃതർ പറഞ്ഞു.
വലിയ പരീക്ഷണങ്ങൾക്കിടെ രോഗമുണ്ടാകാൻ സാധ്യതയുണ്ട്. സന്നദ്ധപ്രവർത്തകരുടെ സുരക്ഷ പ്രധാനമാണ്. പരീക്ഷണങ്ങളുടെ സമഗ്രത ഉറപ്പുവരുത്തും. പാർശ്വഫലമെന്നു സംശയിക്കുന്ന രോഗം പഠിച്ചശേഷം പരീക്ഷണം തുടരുംഅസ്ട്രസെനക്ക അധികൃതർ കൂട്ടിച്ചേർത്തു.
ഓക്സ്ഫഡ് വാക്സിന്റെ ഇന്ത്യയിലെ പരീക്ഷണം തുടരുകയാണെന്നു പൂനയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യ(എസ്ഐഐ) അറിയിച്ചു. പരീക്ഷണം നിർത്താൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടില്ലെന്നും രാജ്യത്തെ 17 സെൻററുകളിൽ മൂന്നാംഘട്ട പരീക്ഷണം തുടരുകയാണെന്നും സെറം അധികൃതർ അറിയിച്ചു.
Post Your Comments