KeralaLatest News

മതം മാറ്റി കൂടെ താമസിപ്പിച്ച കാമുകന്‍ ഈ ബന്ധത്തിലുള്ള മകളെയും ശാരീരികമായി ഉപദ്രവിച്ചു, പരാതി നൽകിയപ്പോൾ വധ ഭീഷണി

മലപ്പുറം: മതം മാറ്റി കൂടെ താമസിപ്പിച്ച യുവതിയെയും ഈ ബന്ധത്തിലുള്ള മകളെയും ശാരീരികമായി ഉപദ്രവിച്ച ആൾക്കെതിരെ പരാതി നൽകിയ യുവതിക്ക് ഭീഷണി. കുട്ടിയെ ഉപദ്രവിച്ചതോടെ യുവതി പോക്‌സോനിയമപ്രകാരം പരാതി നല്‍കിയതോടെയാണ് ഇയാൾ അറസ്റ്റിലായത്. പൊലീസ് പിടികൂടി റിമാന്‍ഡില്‍ കഴിയുന്ന പ്രതി പുറത്തിറങ്ങിയാല്‍ തന്നെയും മകളേയും മണ്ണെണ്ണ ഒഴിച്ച്‌ കൊല്ലുമെന്ന് ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തിയതായി മലപ്പുറം പുളിക്കല്‍ സ്വദേശിനിയായ യുവതിയുടെ പരാതി.

മനുഷ്യാവകാശ കമ്മീഷന് യുവതി നല്‍കിയ പരാതിയില്‍ അമ്മക്കും മകള്‍ക്കും സംരക്ഷണം നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു .പരാതിക്കാരി ഇപ്പോള്‍ ജയിലില്‍ കഴിയുന്നയാള്‍ക്കൊപ്പമാണ് മുമ്പ് താമസിച്ചിരുന്നത്. ഇവര്‍ക്ക് ഒരു മകളുണ്ട്. കുട്ടിയെ ഇയാള്‍ ശാരീരികമായി ഉപദ്രവിച്ചിരുന്നു. കൊണ്ടോട്ടി പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ കസ്റ്റഡിയിലെടുത്തു. ജയിലില്‍ റിമാന്റില്‍ കഴിയുന്ന ഇയാള്‍ പുറത്തിറങ്ങിയാലുടന്‍ തന്നെയും മകളെയും കൊല്ലുമെന്ന് ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു.

ഹോമിയോ ഡോക്ടര്‍മാരെ അപമാനിച്ച ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഹോമിയോപതിക് യുണൈറ്റഡ് മൂവ്‌മെന്റ്

ഹിന്ദുമതക്കാരിയായ തന്നെ മുസ്ലിംമതത്തിലേക്ക് മാറ്റിയതായും പരാതിയിലുണ്ട്. മണ്ണെണ്ണ ഒഴിച്ചു കൊലപ്പെടുത്തുമെന്നാണ് റിമാന്‍ഡില്‍ കഴിയുന്ന പ്രതി ഫോണിലൂടെ ഭീഷണിപ്പെടുത്തിയതെന്നാണ് യുവതിയുടെ പരാതി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍. കമ്മീഷന്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവിയില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി. പരാതിക്കാരിക്കും കുടുംബത്തിനും സംരക്ഷണം നല്‍കാന്‍ കൊണ്ടോട്ടി പൊലീസിന് നിര്‍ദ്ദേശം നല്‍കുന്നതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button