തിരുവനന്തപുരം: കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരിശോധനാഫലം നെഗറ്റീവ്. ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്ന മുഖ്യമന്ത്രി നിരീക്ഷണത്തില്‍ പോയത്. മുഖ്യമന്ത്രിക്ക് ഇത് രണ്ടാമത്തെ തവണയാണ് കോവിഡ് പരിശോധന നടത്തുന്നത്.
ബിനീഷ് നല്കിയ മൊഴിയില്‍ വ്യക്തത കുറവ്, വീണ്ടും ചോദ്യം ചെയ്യാൻ ഇ.ഡിയുടെ തീരുമാനം
നേരത്തെ, കരിപ്പൂര്‍ വിമാന ദുരന്ത പ്രദേശം സന്ദര്‍ശിച്ച് വന്നതിന് പിന്നാലെ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്കും ആന്റിജന്‍ ടെസ്റ്റ് നടത്തിയിരുന്നു. കഴിഞ്ഞ ആറിനാണ് തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹം ഇപ്പോൾ ചികിത്സയിലാണ്. ആദ്യമായാണ് സംസ്ഥാനത്ത് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്.
Post Your Comments