CinemaLatest NewsBollywoodNewsIndiaEntertainment

“എല്ലാ ദിവസവും ഗോമൂത്രം കുടിക്കാറുണ്ട്” ; വെളിപ്പെടുത്തലുമായി സൂപ്പർതാരം

മുംബൈ : താന്‍ ദിവസവും ആരോഗ്യപരമായ കാരണങ്ങള്‍ക്ക് വേണ്ടി ഗോമൂത്രം കുടിക്കാറുണ്ടെന്ന് ഒരു ഇന്‍സ്റ്റഗ്രാം ലൈവിനിടയില്‍ വെളിപ്പെടുത്തി സൂപ്പർതാരം അക്ഷയ് കുമാര്‍.

മാന്‍ വേഴ്‌സസ് വൈല്‍ഡ് എന്ന ടെലിവിഷന്‍ സീരിസിലൂടെ ശ്രദ്ധേയനായ ബെയര്‍ ഗ്രില്‍സിനോടായിരുന്നു അക്ഷയ് കുമാറിന്റെ വെളിപ്പെടുത്തല്‍. ബെല്‍ ബോട്ടം എന്ന സിനിമയില്‍ അക്ഷയ് കുമാറിനൊപ്പം വേഷമിട്ട ഹുമ ഖുറേഷിയും ഇന്‍സ്റ്റഗ്രാം ലൈവില്‍ അക്ഷയ് കുമാറിനൊപ്പം ഉണ്ടായിരുന്നു.

ഇതിനിടയില്‍ ആനപ്പിണ്ടം കൊണ്ടുണ്ടാക്കിയ ചായയെക്കുറിച്ച് ഹുമ ചോദിച്ചപ്പോഴാണ് തനിക്കത് പ്രയാസമല്ല ഞാന്‍ എപ്പോഴും ഗോമൂത്രം കഴിക്കാറുണ്ടെന്ന് അക്ഷയ്കുമാര്‍ പറഞ്ഞത്. ആരോഗ്യപരമായി കാരണങ്ങള്‍ക്കൊണ്ടാണ് ഗോമൂത്രം കഴിക്കുന്നതെന്നും അക്ഷയ്കുമാര്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button