സ്വന്തം എന്ന സീരിയലിലെ സാന്ദ്ര നെല്ലിക്കാടനെ അവതരിപ്പിച്ചുകൊണ്ട് കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടി ചന്ദ്ര ലക്ഷ്മണെ മറന്നിട്ടുണ്ടാകില്ല. പൃഥ്വിരാജിന്റെ നായികയായി വെള്ളിത്തിരയില്‍ ചുവടുവച്ച ചന്ദ്ര ഇപ്പോള്‍ അഭിനയ രംഗത്ത് സജീവമല്ല. താരത്തെക്കുറിച്ച് പല ഗോസിപ്പുകളും പുറത്തു വന്നിരുന്നു.
‘എന്നാണ് കല്യാണം എന്ന ചോദ്യം കേട്ട് ഞാന്‍ മടുത്തു. കല്യാണം കഴിയാത്ത ഞാന്‍ കല്യാണം കഴിച്ച് അമേരിക്കയില്‍ സെറ്റിലായി എന്ന വാര്‍ത്ത വന്നത് അടുത്തിടെയാണ്. അതു കണ്ട് ഞാനും അപ്പയും അമ്മയുമൊക്കെ ഒരുപാട് ചിരിച്ചു.കല്യാണം എന്ന് പറയുന്നത് എടുത്ത് ചാടി ചെയ്യേണ്ട ഒരു കാര്യമല്ല. ഇത്രയും കാലമായി കല്യാണം കഴിക്കാത്തത് പ്രേമനൈരാശ്യം കാരണമാണോ എന്ന് ചോദിച്ചാല്‍ അല്ല. ഞാന്‍ ഒരു അവശ കാമുകിയൊന്നുമല്ല.പ്രേമമൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷേ നൈരാശ്യമൊന്നും ഉണ്ടായിട്ടില്ല. എന്റെ നല്ല സുഹൃത്തുക്കള്‍ തന്നെ പിന്നീട് കാമുകന്മാരായിട്ടുണ്ട്.പ്രണയം മുന്നോട്ട് കൊണ്ട് പോകാന് പറ്റില്ലെന്ന അവസ്ഥയില്‍ ഞങ്ങള്‍ കൈ കൊടുത്ത് പിരിഞ്ഞവരാണ്” താരം തുറന്ന് പറയുന്നു.
Post Your Comments