Latest NewsKeralaNewsCrime

‘സ്വർഗത്തിൽ പോകണമെങ്കിൽ പണവും സ്വർണവും ദാനം ചെയ്യണം’ ; കുട്ടികളെ പ്രലോഭിപ്പിച്ച് തട്ടിപ്പ് നടത്തിയ മദ്രസ അധ്യാപകൻ പിടിയിൽ

കണ്ണൂർ : കുട്ടികളെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും പണവും സ്വർണവും തട്ടിയെടുത്ത മദ്രസ  അധ്യാപകൻ പിടിയിൽ. കണ്ണൂർ ഉളിക്കലിലെ മദ്രസ അധ്യാപകൻ അബ്ദുൾ കരീം(50)ആണ് പിടിയിലായത്. ഇയാൾ ഒരു കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായും പൊലീസ് പറയുന്നു.

സ്വർഗത്തിൽ പോകണമെങ്കിൽ പണവും സ്വർണവും ദാനം ചെയ്യണം എന്ന് കുട്ടികളെ വിശ്വസിപ്പിച്ചാണ് ഇയ്യാൾ തട്ടിപ്പ് നടത്തിയത്. സ്വർണം വീട്ടിൽ നിന്ന് എടുത്ത് നൽകിയ കാര്യം പുറത്ത് പറഞ്ഞാൽ മാതാപിതാക്കളുടെ തലപൊട്ടിത്തെറിക്കുമെന്നും ഇയാൾ കുട്ടികളെ പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.

എന്നാൽ ഒരു കുട്ടിയുടെ വീട്ടിൽ നിന്ന് സ്വർണം നഷ്ടമായത് സംബന്ധിച്ച് പരാതി ഉയർന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. മകളുടെ ശരീരത്തിൽ ജിന്ന് ബാധിച്ചിട്ടുണ്ടെന്ന് പ്രതി വീട്ടുകാരോട് പറഞ്ഞു. ബാധ ഒഴിപ്പിച്ചാൽ സ്വർണ്ണം തിരികെ ലഭിക്കുമെന്നും വിശ്വസിപ്പിച്ചു. രാത്രി ഒഴിപ്പിക്കൽ ചടങ്ങ് നടത്തി രണ്ടര പവന്റെ സ്വർണ്ണ മാല തിരികെ കൊടുത്തു.

സംഭവം പ്രദേശത്ത് പ്രചരിച്ചതോടെ മദ്രസയിൽ പോകുന്ന മറ്റ് കുട്ടികളുടേയും വീടുകളിൽ നിന്നും സ്വർണ്ണം നഷ്ടപെട്ട വിവരം പുറത്ത് വന്നത്. ഇതോടെ നിരവധി പേരാണ് പരാതിയുമായി രംഗത്തെത്തിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മദ്രസ അധ്യാപകന്റെ പങ്ക് വ്യക്തമായത്. മതിയായ യോഗ്യതയില്ലാതെയാണ് ഇയാൾ മദ്രസ്സയിൽ പഠിപ്പിച്ച് കൊണ്ടിരുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button