Latest NewsNewsInternational

പ്രതിഷേധം കനക്കുന്നു ; നാടുകടത്തല്‍ തടയാന്‍ ബെലാറഷ്യന്‍ പ്രതിഷേധ നേതാവ് പാസ്പോര്‍ട്ട് വലിച്ചു കീറി

പ്രമുഖ ബെലാറഷ്യന്‍ പ്രതിപക്ഷ നേതാവ് മരിയ കോള്‍സ്‌നിക്കോവ അയല്‍രാജ്യമായ ഉക്രെയ്‌നിലേക്ക് നാടുകടത്താനുള്ള ശ്രമം തടയുന്നതിനായി പാസ്പോര്‍ട്ട് വലിച്ചുകീറിയതായി ഇന്റര്‍ഫാക്‌സ് ഉക്രെയ്ന്‍ വാര്‍ത്താ ഏജന്‍സി ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറോളം കാണാതായ കോള്‍സ്‌നികോവ ജന്മനാട്ടില്‍ നിന്ന് നിര്‍ബന്ധിതമായി പുറത്താക്കുന്നത് വിജയകരമായി തടഞ്ഞുവെന്ന് ഉക്രേനിയന്‍ ആഭ്യന്തര മന്ത്രി ആന്റണ്‍ ജെറാഷ്‌ചെങ്കോ ഫേസ്ബുക്കില്‍ കുറിച്ചു.

”മരിയ കോള്‍സ്‌നികോവയെ ബെലാറസില്‍ നിന്ന് നാടുകടത്താന്‍ കഴിഞ്ഞില്ല, കാരണം ഈ ധീരയായ സ്ത്രീ അതിര്‍ത്തി കടക്കുന്നതില്‍ നിന്ന് സ്വയം തടയാന്‍ നടപടിയെടുത്തു. കോള്‍സ്‌നികോവ തന്റെ പാസ്പോര്‍ട്ട് വലിച്ചുകീറി, അവര്‍ ബെലാറസ് റിപ്പബ്ലിക്കിന്റെ പ്രദേശത്ത് തുടരുന്നു. അവളുടെ ജീവിതത്തിനും ആരോഗ്യത്തിനും വ്യക്തിപരമായി ഉത്തരവാദി അലക്‌സാണ്ടര്‍ ലുകാഷെങ്കോയാണ്, ”ജെറാഷ്‌ചെങ്കോ പറഞ്ഞു.

ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെങ്കോയെ വീണ്ടും തിരഞ്ഞെടുക്കുന്നതിനെച്ചൊല്ലി ആഴ്ചകളോളം നടന്ന ജനകീയ പ്രതിഷേധത്തിലെ പ്രധാന വ്യക്തിയായ കോള്‍സ്‌നിക്കോവയുടെ വിധി ദുരൂഹമായിരുന്നു. തിങ്കളാഴ്ച തലസ്ഥാനമായ മിന്‍സ്‌കില്‍ മുഖംമൂടി ധരിച്ച പുരുഷന്മാര്‍ തെരുവില്‍ നിന്ന് വാനിലേക്ക് പിടിച്ചുവലിച്ച് കയറ്റി തട്ടികൊണ്ടു പോയെന്ന് അനുയായികള്‍ പറഞ്ഞിരുന്നു.

കോള്‍സ്‌നികോവയുടെ നിലവിലെ സ്ഥലം വ്യക്തമല്ല. അതേ സമയം തന്നെ കാണാതായ മറ്റ് രണ്ട് പ്രതിപക്ഷ നേതാക്കള്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഉക്രെയ്‌നില്‍ പ്രവേശിച്ചതായി ഉക്രേനിയന്‍ അതിര്‍ത്തി സര്‍വീസ് അറിയിച്ചു. കോള്‍സ്‌നിക്കോവയെ ഇപ്പോള്‍ തടഞ്ഞുവച്ചിട്ടുണ്ട്, അവള്‍ എവിടെയാണെന്ന് തനിക്ക് കൃത്യമായി പറയാന്‍ കഴിയില്ല, പക്ഷേ അവളെ തടഞ്ഞുവച്ചിട്ടുണ്ടെന്ന് ബെലാറസ് അതിര്‍ത്തി സേവനത്തിന്റെ പ്രതിനിധി ആന്റണ്‍ ബൈച്ച്‌കോവ്‌സ്‌കി ഫോണിലൂടെ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

ബൊലാറസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുകാഷെങ്കോയെ കോള്‍സ്‌നിക്കോവ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കൂടാതെ ആഴ്ചകളോളം നടന്ന ജനകീയ പ്രകടനങ്ങളിലും പണിമുടക്കുകളിലും പ്രധാന പങ്കുവഹിക്കുകയും ചെയ്ത നേതാവാണ് കോള്‍സ്നിക്കോവ. ലുകാഷെങ്കോ സ്വയം വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. എന്നാല്‍ കഴിഞ്ഞ 26 വര്‍ഷമായി അധികാരത്തിലിരിക്കുന്ന ലുകാഷെങ്കോ ഈ ആരോപണം നിഷേധിക്കുകയും ഒരു വിപ്ലവത്തില്‍ തന്നെ അട്ടിമറിക്കാന്‍ വിദേശ ശക്തികള്‍ ശ്രമിക്കുന്നുവെന്ന് ആരോപിക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പിനും തുടര്‍ന്നുള്ള അടിച്ചമര്‍ത്തലിനും മറുപടിയായി ആഭ്യന്തര മന്ത്രി ഉള്‍പ്പെടെ 31 മുതിര്‍ന്ന ബെലാറസ് ഉദ്യോഗസ്ഥര്‍ക്ക് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയന്‍ തയ്യാറെടുക്കുകയാണെന്ന് മൂന്ന് യൂറോപ്യന്‍ യൂണിയന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

തന്റെ ഏറ്റവും കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ പിന്തുണ ലുകാഷെങ്കോ നിലനിര്‍ത്തിയിട്ടുണ്ട്. ആവശ്യമെങ്കില്‍ അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ സൈന്യത്തെ അയക്കുമെന്ന് പുടിന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ലുകാഷെങ്കോയെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് പ്രതിഷേധം തടയുന്നതിനും പ്രതിപക്ഷ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങള്‍ ബെലാറസ് അധികൃതര്‍ ശക്തമാക്കുന്നുണ്ട്. ഇതിന്റെ ഫലമാണ് പ്രതിഷേധത്തില്‍ ജ്വലിച്ചു നില്‍ക്കുന്ന കോള്‍സ്നികോവയുടെ തട്ടിക്കൊണ്ടുപോകല്‍.

ലുകാഷെങ്കോ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച രാജ്യത്തുടനീളം പതിനായിരക്കണക്കിന് ആളുകളാണ് പ്രകടനം നടത്തിയത്. 633 പ്രതിഷേധക്കാരെ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തതായി ബെലാറഷ്യന്‍ അധികൃതര്‍ അറിയിച്ചു. എന്നാല്‍ കോള്‍സ്നികോവയെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് മിന്‍സ്‌കിലെ പോലീസിനെ ഉദ്ധരിച്ച് റഷ്യയിലെ ഇന്റര്‍ഫാക്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.

shortlink

Post Your Comments


Back to top button