കൊല്ലം: കുന്നിക്കോട്ട് സൗഹൃദം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒരു വര്‍ഷത്തിലധികം പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പെണ്‍കുട്ടിയെ കൂടുതല്‍ പേര്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന് സൂചന. കേസില്‍ നേരത്തെ അറസ്റ്റിലായ മൂന്നു പേരും റിമാന്‍ഡിലാണ്. ചക്കുവരയ്ക്കല്‍ ചാരുംകുഴി വിഷ്ണുഭവനില്‍ രതീഷ് മോന്‍(30) ചാരുംകുഴി സുജിത് ഭവനില്‍ സജി കുമാരന്‍(42) ചാരുംകുഴിയില്‍ വാടകയ്ക്ക് താമസിക്കുന്ന മൈലം പള്ളിക്കല്‍ മാങ്കുന്നം വീട്ടില്‍ രതീഷ്(35) എന്നിവരാണ് റിമാന്‍ഡില്‍. പൂനലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പതിനേഴുകാരിയായ പെണ്‍കുട്ടിയുമായി സൗഹൃദത്തിലായ യുവാക്കള്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി തുടര്‍ച്ചയായി പീഡിപ്പിച്ച് വരികയായിരുന്നെന്നാണ് പോലീസ് നല്‍കുന്ന വിവരം. വയറുവേദന അനുഭവപ്പെട്ട പെണ്‍കുട്ടിയെ ദിവസങ്ങള്‍ക്ക് മുന്‍പ് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയമാക്കി. തുടര്‍ന്ന് ഗര്‍ഭിണിയാണെന്ന് കണ്ടെത്തുകയും. താലൂക്കാശുപത്രി അധികൃതര്‍ പൊലീസിന് വിവരം കൈമാറുകയുമായിരുന്നു.
Post Your Comments