തിരുവനന്തപുരം: സര്‍ക്കാരിന്റെ സാമൂഹ്യ ക്ഷേമ പെന്ഷന് നൂറു രൂപ വര്‍ധിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. സര്‍ക്കാരിന്റെ നൂറു ദിന കര്‍മപദ്ധതി പ്രഖ്യാപനത്തിന്റെ ഭാഗമായാണ് തുക വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ 1300 രൂപയില്‍നിന്ന് 1400 രൂപയായാണ് സാമൂഹ്യ സുരക്ഷാ പെന്ഷന് ഉയര്‍ത്തിയിരിക്കുന്നത്. ധനവകുപ്പില്‍നിന്ന് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇറങ്ങി.
നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പ്രകടന പത്രികയില്‍ ജനങ്ങള്‍ക്ക് മുന്നില്‍ വച്ച പ്രധാന വാഗ്ദാനമായിരുന്നു സാമൂഹ്യക്ഷേമ പെന്‍ഷനുകളിലെ വര്‍ധന. ഇതിന്റെ ഭാഗമായാണ് തുക വര്‍ധന നടപ്പിലാക്കിയിരിക്കുന്നത്.പെന്ഷന് തുക 600 രൂപയില്‍ നിന്ന് 1000 രൂപയായും തുടര്‍ന്ന് 1200 രൂപയായും 1300 രൂപയായും നേരത്തെ വര്‍ധിപ്പിച്ചിരുന്നു.
Post Your Comments