KeralaLatest NewsNews

‘ജനങ്ങൾക്ക് സുരക്ഷിതത്വം നൽകേണ്ട ഭരണകൂടം തീവ്രവാദികൾക്കും അഴിമതിക്കാർക്കും കൊള്ളക്കാർക്കും കുഴലൂത്തു നടത്തുകയാണ്’; ഫാ. വട്ടായിൽ

കോട്ടയം : എല്ലാ നന്മകളുടെയും നാടായിരുന്ന കേരളത്തിൽ കഴിഞ്ഞ ഇരുപതു വർഷത്തിനുള്ളിൽ കാര്യമായ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന് വചനപ്രഘോഷകനും അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രം ഡയറക്ടറുമായ ഫാ. സേവ്യർ ഖാൻ വട്ടായിൽ. ഷെകൈയ്ന ടെലിവിഷൻ നടത്തുന്ന ഓൺലൈൻ മരിയൻ കൺവെൻഷനിൽ സംസാരിക്കവെയാണ് കേരളത്തിലെയും ഇന്ത്യയിലെയും പൊതുകാര്യങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.

നന്മകളുടെയും നാടായിരുന്നു കേരളത്തിൽ കഴിഞ്ഞ ഇരുപതു വർഷത്തിനുള്ളിൽ ജാതി, മത, രാഷ്ട്രീയശക്തികൾ വലിയ മുറിവുകളുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദികളുടെ നാടായി കേരളം മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഐ എസ് തീവ്രവാദികളുടെയും ജിഹാദികളുടെയും താവളമാണ് കേരളമെന്ന് ഐക്യരാഷ്ട്രസഭ വരെ ഈ കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ഫാ. വട്ടായിൽ
പറഞ്ഞു.

ജനങ്ങൾക്കു സുരക്ഷിതത്വം നൽകേണ്ട ഭരണകൂടം തീവ്രവാദികൾക്കും അഴിമതിക്കാർക്കും കൊള്ളക്കാർക്കും കുഴലൂത്തു നടത്തുകയാണ്. മാധ്യമങ്ങളെയും സാംസ്കാരിക നായകരെയും മത, രാഷ്ട്രീയ തീവ്രവാദികൾ വിലയ്ക്കു വാങ്ങി വച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഓരോ വർഷവും ആയിരക്കണക്കിന് സ്ത്രീകളെയും കുട്ടികളെയുമാണ് രാജ്യത്ത് കാണാതാകുന്നത്. റാന്നിയിൽ കർഷകനായ മത്തായിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമാണെന്നും അത് മഹാപാതകമാണെന്നും അദ്ദേഹം പറഞ്ഞു. ചില തീവ്രവാദികളുടെയും മാധ്യമ ഗൂഢാലോചനയുടെയും ഇരയാവുകയാണ് ക്രൈസ്തവസമൂഹം. നമ്മൾ കണ്ടപരിചയിച്ച കേരളമല്ല അടുത്ത തലമുറ കാണാനിരിക്കുന്നതെന്നും വൈദികൻ പറഞ്ഞു.

shortlink

Post Your Comments


Back to top button