COVID 19Latest NewsNews

കോവിഡ് തലയ്ക്ക് മുകളില്‍ വാളായി തൂങ്ങുമ്പോള്‍ തിങ്ങി നിറഞ്ഞ് ഇന്ത്യയിലെ തടവറകൾ

ന്യൂ ഡൽഹി: ഇന്ത്യയിലെ കോവിഡ് കണക്കുകളിൽ ആശങ്കപ്പെടുത്തുന്ന വർധനയാണ് ഇപ്പോൾ രേഖപ്പെടുത്തുന്നത്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 90,632 പേർക്കാണു പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ലോകത്ത് ഏറ്റവുമധികം കോവിഡ് രോഗികളുള്ള രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്തനത്താണ് നിലവിൽ ഇന്ത്യ. ഈ കോവിഡ് കാലത്ത് ഇന്ത്യയിലെ തടവറകളെല്ലാം നിറഞ്ഞ് കവിഞ്ഞിരിക്കുന്നതായാണ് പുതിയ പഠന റിപ്പോർട്ട്.

രാജ്യത്തെ തടവറകളിലെ തടവ് പുള‌ളികളുടെ എണ്ണം സംബന്ധിച്ച് ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ പുറത്ത് വിട്ട 2019ലെ റിപ്പോ‌ർട്ട് പ്രകാരം ആകെ പാർപ്പിക്കാവുന്നവരെക്കാൾ 18.5% കൂടുതലാണ് നിലവിലുള‌ളത്. 4,03,700 പേരെ പാർപ്പിക്കാവുന്ന രാജ്യത്തെ ജയിലുകളിലുള‌ളത് 4,78,600 പേർ. 2019 ഡിസംബർ 31 വരെയുള‌ള കണക്കാണിത്.

സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കണക്ക് നോക്കിയാൽ 2018ൽ 18 ശതമാനമായിരുന്നത് 21 ശതമാനമായി നിരക്ക് ഉയർന്നിട്ടുണ്ട്. രാജ്യതലസ്ഥാനത്തെ ജയിലുകളിലാണ് ഏ‌റ്റവുമധികം കു‌റ്റവാളികൾ. 10,000 പേരെ കൊള‌ളാവുന്നിടത്ത് 17,500 പേരാണ് ഡൽഹിയിലെ തടവറകളിൽ നിലവിലുള‌ളത്. നിരക്ക് 175%. ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ഇവ യഥാക്രമം 168%വും 159%ആണ്.

കോവിഡ് മഹാമാരി പടർന്നു പിടിക്കുന്ന ഈ സമയത്ത് തടവുപുള‌ളികളുടെ നിരക്ക് ഉയർന്നു നിൽക്കുന്നത് ഭീഷണിയാണ്. രാജ്യത്ത് പലയിടത്തും ജയിലുകളിൽ തടവ് പുള‌ളികൾക്കും ഉദ്യോഗസ്ഥർക്കും വ്യാപകമായി രോഗബാധ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. രാജ്യത്തെ 8 തടവ് പുള‌ളികളിൽ ഒരാൾക്ക് 50 വയസിന് മുകളിൽ പ്രായമുണ്ടെന്നത് സ്ഥിതിയുടെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഈ പ്രായപരിധിയിലുള‌ളവരിൽ മ‌റ്റ് രോഗം ബാധിച്ചവരുമുള‌ളതിനാൽ മരണനിരക്ക് കൂടുതലാണ്.

ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ റിപ്പോ‌ർട്ട് പ്രകാരം 2019ൽ 69 ശതമാനം തടവുകാരും വിചാരണ കാത്ത് കിടക്കുന്നവരായിരുന്നു. വിചാരണക്കായി പോകുന്നവരിൽ നിന്നും മ‌റ്റ് തടവുപുള‌ളികൾക്ക് രോഗം വരാനുള‌ള സാദ്ധ്യത വളരെ കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button