ന്യൂഡല്‍ഹി: നിയന്ത്രണ രേഖയിലെ തൽസ്ഥിതി മാറ്റാന്‍ ഏകപക്ഷീയമായി ശ്രമിക്കരുതെന്ന് ചൈനയ്ക്ക് മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ചൈനീസ് പ്രതിരോധ മന്ത്രി ജനറല്‍ വെയ് ഫെന്‍ഗെയോടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നിലവിലെ പ്രശ്‌നം ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യാന്‍ ചൈന തയാറാകണമെന്ന് രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു. മോസ്‌കോയില്‍ വെള്ളിയാഴ്ചയാണ് രാജ്‌നാഥ് സിങ്ങും വെയ് ഫെന്‍ഗെയും കൂടിക്കാഴ്ച നടത്തിയത്.
Read also: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുന്നത് 17നു ശേഷം
കൂടുതല്‍ ഇടപെടലുകള്‍ നടത്തി പ്രശ്‌നം വഷളാക്കരുത്. കടന്നു കയറാനുള്ള ചൈനയുടെ നീക്കം ഉഭയകക്ഷി കരാറുകള്‍ക്ക് വിരുദ്ധമാണ്. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേന വളരെ ഉത്തരവാദിത്തത്തോടെയാണ് പെരുമാറുന്നത്. അതേസമയം രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും കാത്തുസൂക്ഷിക്കാന്‍ ബാധ്യസ്ഥരാണെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി.
Post Your Comments