KeralaLatest NewsNews

ശക്തമായ മഴ ; കേരള ഷോളയാർ ഡാം തുറക്കാൻ അനുമതി

തൃശൂർ : തെക്ക്കിഴക്ക് അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ തമിഴ്‌നാട്, വാല്‍പ്പാറ ഭാഗങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേരള ഷോളയാർ ഡാം തുറക്കാൻ അനുമതി. ഡാമിന്റെ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 2663 അടിയില്‍ എത്തിയാല്‍ ഡാം തുറക്കാമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

അധികജലം, പകല്‍സമയം മാത്രം ചാലക്കുടി പുഴയിലേക്ക് ഒഴുക്കി വിടുന്നതിനാണ് അനുമതി നല്‍കിയിരിക്കുന്നത്. കേരള ഷോളയാര്‍ ഡാമില്‍ നിലവിലെ ജലനിരപ്പ് 2662 അടിയാണ്. അതേസമയം അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കി വിടുന്നതുമൂലം ചാലക്കുടി പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാനും വെള്ളം കലങ്ങാനും സാധ്യതയുള്ളതിനാല്‍ പുഴയില്‍ മത്സ്യബന്ധനത്തിനും അനുബന്ധ പ്രവൃത്തികള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയും ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

കേരള ഷോളയര്‍ ഡാം തുറക്കുമ്പോള്‍ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ സ്ലൂയിസ് വാല്‍വുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ അതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയില്‍നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതാണെന്നും കളക്ടര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button