ശ്രീനഗര്‍: രണ്ട് ഹിസ്ബുല്‍ മുജാഹിദീന്‍ തീവ്രവാദികളുടെ മൃതദേഹം നിയന്ത്രണ രേഖക്ക് സമീപമുള്ള കിഷന്‍ഗംഗ നദിയില്‍ നിന്നും കണ്ടെടുത്തതായി സൈന്യം. ജമ്മു കശ്മീരിലെ ബന്ദിപ്പുര ജില്ലയിലാണ് സംഭവം. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരായ സമീര്‍ അഹമ്മദ് ഭട്ട്, നിസാര്‍ അഹമ്മദ് റാത്തര്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
ജമ്മു കശ്മീര്‍ പോലീസും സൈന്യവും സംയുക്തമായി പട്രോളിംഗ് നടത്തുന്നതിനിടെ കൃഷ്ണഗംഗ നദിയില്‍ നിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.ഇവരുടെ പക്കല്‍ നിന്നും എകെ 47 തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. എകെ 47 മാഗസീനുകള്‍, 116 എകെ 47 ആര്‍ഡിഎസ്, 16 എംഎം ആര്‍ഡിഎസ്, ഗ്രനേഡുകള്‍ എന്നിവയാണ് ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്തത്.
രാജ്യത്തേക്ക് നുഴഞ്ഞു കയറാനുള്ള ശ്രമത്തിനിടെ ഇവര്‍ നദിയിലെ ഒഴുക്കില്‍പ്പെട്ടതാകാമെന്നാണ് പേലീസ് സംശയിക്കുന്നത്. പാക് അധീന കശ്മീരില്‍ നിന്നും ഗുരേസ് സെക്ടര്‍ വഴി ഇന്ത്യയിലേക്ക് കടക്കാനായിരുന്നു ഭീകരരുടെ ശ്രമം. ഇതിനിടെ മലന്‍ഗം തുലായില്‍ ഗ്രാമത്തില്‍വെച്ചാകാം ഇവര്‍ നദിയില്‍ അകപ്പെട്ടതെന്നും പോലീസ് സംശയിക്കുന്നുണ്ട്. അതേസമയം ഇരുവരും ജമ്മു കശ്മീരില്‍ സ്വദേശികളാണെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.
ഇവരുടെ പക്കല്‍ നിന്നും ആധാര്‍ കാര്‍ഡും, ഡ്രൈവിംഗ് ലൈസന്‍സും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതില്‍ നിന്നുമാണ് ഇവരുടെ വിവരങ്ങള്‍ ലഭിച്ചത്. ഇരുവരെയും 2018 മുതല്‍ കാണാതായിരുന്നതായും പോലീസ് അറിയിച്ചു.
മരിച്ചവരില്‍ നിന്നും ആധാര്‍ കാര്‍ഡും ഡ്രൈവിങ് ലൈസന്‍സും കണ്ടെടുത്തതായി അധികൃതര്‍ പറഞ്ഞു. നാല് വാച്ചുകള്‍, 116 എ.കെ ആര്‍.ഡി.എസ്, നാല് എ.കെ മാഗസിന്‍, ഗ്രനേഡ് എന്നിവ കണ്ടെടുത്തിട്ടുണ്ട്.
Post Your Comments