
കണ്ണൂര്‍ : കതിരൂരില്‍ ബോംബ് നിര്‍മ്മിക്കുന്നതിനിടെയുണ്ടായ സഫോടനത്തിന് പിന്നാലെ ഓടി രക്ഷപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ പിടിയില്‍. പൊന്ന്യം സ്വദേശി അശ്വന്താണ് പിടിയിലായത്. ബോംബ് നിര്‍മ്മാണത്തിന് കാവല്‍ നിന്നിരുന്നത് അശ്വന്ത് ആണെന്നാണ് പൊലീസ് പറയുന്നത്.
അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് സ്റ്റീല്‍ ബോംബ് നിര്‍മ്മിച്ചത് എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. സംഭവത്തില്‍ അഞ്ചാമനായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമായി തുടരുകയാണ്. സിഒടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടാം പ്രതിയാണ് പിടിയിലായ അശ്വന്ത്.
ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കതിരൂരില്‍ നിര്‍മ്മാണത്തിനിടെ സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത്. അപകടത്തില്‍ ടി.പി വധക്കേസില്‍ ഉള്‍പ്പെട്ട പ്രതി ഉള്‍പ്പെടെ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അഴിയൂര്‍ സ്വദേശി രെമീഷ്, സജിലേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Post Your Comments